മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു  

437 0

കൊല്‍ക്കത്ത: വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ബിജെപി മുന്‍നേതാവും നരേന്ദ്രമോഡിയുടെ ശക്തനായ വിമര്‍ശകനുമായ യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് യശ്വന്ത് സിന്‍ഹ എതിര്‍ ചേരിയില്‍ എത്തിയത്. 83 കാരനായ യശ്വന്ത് സിന്‍ഹ 2018 മുതല്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

സ്വന്തം പാര്‍ട്ടിയില്‍ നിന്നും അനേകം നേതാക്കള്‍ എതിര്‍ചേരിയിലേക്ക് ഒഴുകുന്ന സാഹചര്യത്തില്‍ മമതാ ബാനര്‍ജിക്ക് കിട്ടിയ വലിയ നേട്ടമായി യശ്വന്ത് സിന്‍ഹയുടെ വരവ്. കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ എത്തി ഡെറിക് ഒബ്രയാന്‍, സുദീപ് ബന്ധോപാദ്ധ്യായ, സുബ്രതോ മുഖര്‍ജി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സിന്‍ഹ തൃണമൂലില്‍ ചേര്‍ന്നത്. 1960 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സിന്‍ഹ 1984 ലാണ് രാഷ്ട്രീയത്തില്‍ അരങ്ങേറിയത്. ജനതാപാര്‍ട്ടിയില്‍ അംഗമായിരുന്ന അദ്ദേഹം പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.

1990 ല്‍ ആദ്യമായി കേന്ദ്ര ധനകാര്യമന്ത്രിയായി. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായ കാലത്ത് 1991 ജൂണ്‍ വരെയാണ് പ്രവര്‍ത്തിച്ചത്. 1998 മുതല്‍ 2002 വരെയുള്ള രണ്ടാം ഘട്ടത്തിലാണ് വാജ്പേയി മന്ത്രിസഭയില്‍ അംഗമായത്. 2004 മെയ് മുതല്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായി. അതേസമയം അദ്ദേഹത്തിന്റെ മകന്‍ ജയന്ത് സിന്‍ഹ ബിജെപിയുടെ പാര്‍ലമെന്റംഗമായി തുടരുകയാണ്. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്നുമാണ് പാര്‍ലമെന്റില്‍ എത്തിയത്.

Related Post

മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ നിതീഷ് കുമാര്‍

Posted by - May 27, 2018, 10:11 am IST 0
പാറ്റ്ന: മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ചിലര്‍ക്ക് പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഇടങ്ങളിലേക്ക് മാറ്റാനായി.…

യശ്വന്തിനു പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ

Posted by - Apr 23, 2018, 06:57 am IST 0
യശ്വന്തിനു പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ യശ്വന്ത് സിൻഹയ്ക്ക് പിന്നാലെ ബിജെപിയെ വെല്ലുവിളിച്ച് ശത്രുഘ്നൻ ആണ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാൻ ബിജെപിയെ  വെല്ലുവിളിച്ചുകൊണ്ടാണ് പാർട്ടി…

ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യം : യെച്ചൂരി

Posted by - Apr 19, 2019, 07:18 pm IST 0
കോഴിക്കോട്: നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ച് വർഷത്തെ മോദി ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായി. മതനിരപേക്ഷ…

യോഗേശ്വര്‍ ദത്തും സന്ദീപ് സിംഗും ബിജെപിയില്‍

Posted by - Sep 27, 2019, 09:34 am IST 0
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരമായിരുന്ന സന്ദീപ് സിംഗും ഒളിമ്പിക് മെഡല്‍ ജേതാവായ ഗുസ്തി താരം യോഗേശ്വര്‍ ദത്തും ബിജെപിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനാണ്…

'ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി. വളര്‍ന്നിട്ടില്ല'; ശോഭാ സുരേന്ദ്രന് കുഞ്ഞാലിക്കുട്ടിയുടെ മറുപടി  

Posted by - Feb 27, 2021, 03:39 pm IST 0
മലപ്പുറം: മുസ്ലീം ലീഗിനെ എന്‍.ഡി.എ.യിലേക്കു ക്ഷണിച്ച് ശോഭാ സുരേന്ദ്രന് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. കറകളഞ്ഞ പാര്‍ട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി. വളര്‍ന്നിട്ടില്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ…

Leave a comment