കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് ബന്ധം ഉലയുന്നു; പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിന് കുമാരസ്വാമി എത്തിയില്ല  

246 0

ബെംഗളുരു: കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് ബന്ധം വീണ്ടും വഷളായി. ലോക്‌സഭാ തെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചിരിക്കും ഇരുപാര്‍ട്ടികളുമായുള്ള സഖ്യം. കര്‍ണാടകത്തില്‍ ഫലം മോശമായാല്‍ ജെഡിഎസ് സഖ്യം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് സിദ്ധരാമയ്യ വിഭാഗം ആവശ്യപ്പെട്ടുകഴിഞ്ഞു. ദള്‍ സഖ്യം പാര്‍ട്ടിയുടെ അടിത്തറയിളക്കിയെന്ന വാദമുയര്‍ത്തി സമ്മര്‍ദ്ദം ശക്തമാക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് ഫലം മറിച്ചായാല്‍ കോണ്‍ഗ്രസ് – ദള്‍ സഖ്യസര്‍ക്കാരിന്റെ ഭാവിയെക്കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്ന് കര്‍ണാടകയിലെ ജെഡിഎസ് വക്താവ് ചില ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലും പറഞ്ഞു.

ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി എത്തിയില്ല. കുമാരസ്വാമി ഡല്‍ഹി യാത്ര റദ്ദാക്കിയത് തന്നെ കോണ്‍ഗ്രസ് – ദള്‍ സഖ്യത്തിന്റെ ഉലച്ചിലിന്റെ സൂചനയായിട്ടാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്‌സഭാ ഫലം വരുന്ന മെയ് 23 കുമാരസ്വാമി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമാണ്. യെദ്യൂരപ്പയുടെ ഒരു ദിവസ സര്‍ക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തിയ സഖ്യസര്‍ക്കാരിന് ഒരു വര്‍ഷത്തെ ആയുസ്സ് മാത്രമാവുമോ എന്ന ചോദ്യം എക്‌സിറ്റ് പോളുകള്‍ ഉയര്‍ത്തുന്നു. ദള്‍ സഖ്യത്തോട് തുടക്കം മുതല്‍ എതിര്‍പ്പുളള കക്ഷി നേതാവ് സിദ്ധരാമയ്യയുടെ പുതിയ നീക്കങ്ങള്‍ ഇതിന് ആക്കം കൂട്ടുകയാണ്.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ അനുയായികളായ എംഎല്‍എമാര്‍ സജീവമാക്കാനും ഇടയുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഇതില്‍ കടുത്ത അതൃപ്തിയുണ്ട്. എന്നാല്‍ എന്ത് വില കൊടുത്തും സഖ്യം തുടരണമെന്ന കര്‍ശന നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിദ്ധരാമയ്യക്ക് നല്‍കിയെന്നാണ് സൂചന. സംസ്ഥാനത്ത് തിരിച്ചടി ഉണ്ടായാല്‍ തന്നെ എംഎല്‍എമാര്‍ മറുകണ്ടം ചാടുന്നത് തടയുന്നതിനാവും കോണ്‍ഗ്രസിന്റെ പരിഗണന.

Related Post

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ നിതീഷ് കുമാര്‍

Posted by - May 27, 2018, 10:11 am IST 0
പാറ്റ്ന: മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച്‌ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ചിലര്‍ക്ക് പണം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു ഇടങ്ങളിലേക്ക് മാറ്റാനായി.…

ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക്

Posted by - Jan 16, 2020, 04:42 pm IST 0
ഡല്‍ഹി: ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരും . ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

വ്യാജ ഒപ്പിട്ട് കോടികൾ തട്ടി, ബിജെപി നേതാവിനെതിരെ പൊലീസ് കേസ് 

Posted by - Mar 27, 2019, 05:55 pm IST 0
ന്യൂഡൽഹി: കേന്ദ്രസർക്കാരിന് കീഴിയുള്ള സ്ഥാപനത്തിൽ ഉന്നത പദവിയിൽ ജോലി വാഗ്‌ദ്ധാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി പി.മുരളീധർ റാവുവിനെതിരെ ഹൈദരാബാദ് പൊലീസ്…

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ പ്രചാരണം നടത്തും

Posted by - Apr 16, 2019, 10:33 am IST 0
കല്‍പറ്റ: രാഹുല്‍ ഗാന്ധി ഇന്നും നാളെയും കേരളത്തില്‍ പ്രചാരണം നടത്തും. രാവിലെ പത്തേകാലിന് പത്തനാപുരത്താണ് ആദ്യ യോഗം. മാവേലിക്കര, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും യോഗത്തില്‍ പങ്കെടുക്കും.  തുടര്‍ന്ന്…

Leave a comment