നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കില്ലെന്ന് ഹൈക്കോടതി; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്  

231 0

കൊച്ചി: 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം തള്ളി ഹൈക്കോടതി. കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് കോടതി അറിയിച്ചു. കേസ് നിലനില്‍ക്കുമെന്ന് കോടതി നിരീക്ഷിച്ചു. കെടി ജലീല്‍, ഇപി ജയരാജന്‍ തുടങ്ങിയ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്ന് സര്‍ക്കാര്‍ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

2015ല്‍ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം. ബാര്‍കോഴക്കേസില്‍ ആരോപണ വിധേയനായ മന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധം കയ്യാങ്കളിയിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് രണ്ടുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മന്ത്രിമാരായ ഇപി ജയരാജനെയും കെടി ജലീലിനെയും കൂടാതെ വി ശിവന്‍കുട്ടി, കെ അജിത്ത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

നേരത്തേ തിരുവനന്തപുരത്തെ സിജെഎം കോടതി സംസ്ഥാനസര്‍ക്കാരിന്റെ ഈ ആവശ്യം നിരാകരിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നിയമസഭാ അംഗങ്ങള്‍ക്ക് എതിരെ കേസ് എടുക്കണമെങ്കില്‍ സ്പീക്കറുടെ  അനുമതി വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത്തരം കേസുകള്‍ പിന്‍വലിക്കുന്നതില്‍ എന്താണ് പൊതു താല്‍പര്യമെന്ന് കോടതിയും സര്‍ക്കാരിനോട് ആരാഞ്ഞു. കേസില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എതിര്‍കക്ഷിയാണ്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ പൊതുതാല്‍പ്പര്യമില്ലെന്നും സര്‍ക്കാര്‍ വാദം നിലനില്‍ക്കില്ലെന്നുമാണ് ചെന്നിത്തലയുടെ വാദം. ആദ്യം ഈ കേസ് പരിഗണിക്കവേ, തിരുവനന്തപുരം സിജെഎം കോടതിയിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഒടുവിലിപ്പോള്‍, സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയതോടെ സര്‍ക്കാരിന് മുന്നിലുള്ള ഏക വഴി സുപ്രീംകോടതിയെ സമീപിക്കുക എന്നതാണ്.

നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചു. ജയിലില്‍ കിടക്കേണ്ടി വന്നാല്‍ കിടക്കും. അതിന് യാതൊരു മടിയുമില്ല. കേസിനെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും മന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചു. ഇതോടെ, കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടം സുപ്രീംകോടതി വരെ നീളുമെന്ന് ഉറപ്പായി.

Related Post

കൈരളി സമാജം കൽവ ഓണാഘോഷം ഒക്ടോബർ 20 ന്

Posted by - Oct 18, 2024, 07:23 pm IST 0
താനെ:കൈരളി സമാജം കൽവയുടെ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടത്തപ്പെടുന്നു. കൽവയിലുള്ള അയ്യപ്പ ക്ഷേത്രത്തിലാണ് ഓണാഘോഷം നടക്കുക.വിവിധ കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.…

ഹിന്ദു പാർലമെന്റിലെ 54 ഹിന്ദു സംഘടനകൾ സമിതി വിട്ടു

Posted by - Sep 12, 2019, 02:26 pm IST 0
തിരുവനന്തപുരം : ശബരിമല പ്രക്ഷോഭണ സമയത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ ആരംഭിച്ച നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ പിളർന്നു . നവോത്ഥാന സമിതി സംവരണ സംരക്ഷണ…

മഹാകവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു  

Posted by - Feb 25, 2021, 08:57 am IST 0
തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വീട്ടില്‍ വച്ച് ഇന്ന് ഉച്ചയോടെയാണ് മരണം. പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. കേന്ദ്ര…

തടവുചാടിയ വനിതകള്‍ക്കായി തിരച്ചില്‍ തുടരുന്നു; സഹായിച്ചയാളെക്കുറിച്ച് സൂചന ലഭിച്ചു  

Posted by - Jun 26, 2019, 07:31 pm IST 0
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും രണ്ടു തടവുകാര്‍ ജയില്‍ ചാടി. മോഷണക്കേസിലെ പ്രതി സന്ധ്യ, വഞ്ചനാകേസില്‍ ഉള്‍പ്പെട്ട ശില്‍പ്പ എന്നീ പ്രതികളാണ് ജയില്‍ ചാടിയത്. തിരുവനന്തപുരം…

വാവ സുരേഷ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് പിറ്റേ ദിവസംതന്നെ വീണ്ടും കര്മമേഖലയിൽ

Posted by - Feb 22, 2020, 03:51 pm IST 0
തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കുശേഷം വാവ സുരേഷ് പിറ്റേ ദിവസം തന്നെ വീണ്ടും കര്മമേഖലയിൽ. അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ വിമല സ്‌കൂളിന്…

Leave a comment