ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയായി; 25വര്‍ഷത്തിനുശേഷം വനിത സ്ഥാനാര്‍ത്ഥി  

267 0

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. 25 വര്‍ഷത്തിന് ശേഷം ഒരു വനിത ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ഥാനം പിടിച്ചു. കോഴിക്കോട് സൗത്തിലേക്ക് അഡ്വ. നൂര്‍ബിനാ റഷീദാണ് മത്സരിക്കുന്നത്. മൂന്ന് തവണ മത്സരിച്ച് ജയിച്ചവരെ പിന്നീട് പരിഗണിക്കുന്നില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. ഇതില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും, എം കെ മുനീറിനും കെപിഎ മജീദിനും മാത്രമേ ഇളവുള്ളൂ. പുനലൂരോ ചടയമംഗലമോ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും, അത് തീരുമാനിച്ചാല്‍ അവിടത്തെ സ്ഥാനാര്‍ത്ഥിയെയും, പേരാമ്പ്രയിലെ സ്ഥാനാര്‍ത്ഥിയെയും പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 സീറ്റുകളിലേക്കാണ് മത്സരിച്ചിരുന്നത്. ഇത്തവണ 27 സീറ്റുകളിലേക്കാണ് പരിഗണിക്കുന്നത്. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 

മലപ്പുറം ലോക്‌സഭാ സ്ഥാനാര്‍ത്ഥി: അബ്ദുസമദ് സമദാനി

രാജ്യസഭാ സീറ്റിലേക്ക്: പി വി അബ്ദുള്‍ വഹാബ്

മഞ്ചേശ്വരം- എ കെ എം അഷറഫ്

കാസര്‍കോട് – എന്‍ എ നെല്ലിക്കുന്ന്

കൂത്തുപറമ്പ് – പൊട്ടന്‍കണ്ടി അബ്ദുള്ള

അഴീക്കോട് – കെ എം ഷാജി

കുറ്റ്യാടി – പാറയ്ക്കല്‍ അബ്ദുള്ള

കോഴിക്കോട് സൗത്ത് – അഡ്വ. നൂര്‍ബിന റഷീദ്

കുന്നമംഗലം – ദിനേശ് പെരുമണ്ണ (യുഡിഎഫ് സ്വതന്ത്രന്‍)

തിരുവമ്പാടി – സിപി ചെറിയമുഹമ്മദ്

മലപ്പുറം – പി ഉബൈദുള്ള

ഏറനാട് – പി കെ ബഷീര്‍

മഞ്ചേരി – അഡ്വ യു എ ലത്തീഫ്

പെരിന്തല്‍മണ്ണ – നജീബ് കാന്തപുരം

താനൂര്‍ – പി കെ ഫിറോസ്

കോട്ടയ്ക്കല്‍ – കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍

മങ്കട – മഞ്ഞളാംകുഴി അലി

വേങ്ങര – പി കെ കുഞ്ഞാലിക്കുട്ടി

തിരൂര്‍ – കുറുക്കോളി മൊയ്ദീന്‍

ഗുരുവായൂര്‍ – അഡ്വ. കെഎന്‍എ ഖാദര്‍

മണ്ണാര്‍ക്കാട് – അഡ്വ. എന്‍ ഷംസുദ്ദീന്‍

തിരൂരങ്ങാടി – കെപിഎ മജീദ്

കളമശ്ശേരി – അഡ്വ വി ഇ ഗഫൂര്‍

കൊടുവള്ളി – എം കെ മുനീര്‍

കോങ്ങാട് – യു സി രാമന്‍
 

Related Post

ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം

Posted by - Jul 23, 2018, 12:45 pm IST 0
വടകര: ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വടകരയിലാണ് സംഭവം ഉണ്ടായത്. വീടിന്‍റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും…

ഇരുട്ടിന്റെ പുറകിലൂടെ ഒളിച്ചു കടക്കേണ്ട ഇടമല്ല ശബരിമല; വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് ബിജെപി; ബി .ഗോപാലകൃഷ്ണന്‍ 

Posted by - Jan 2, 2019, 12:31 pm IST 0
കൊച്ചി : ഇരുട്ടിന്റെ പുറകിലൂടെ ഒളിച്ചു കടക്കേണ്ട ഇടമല്ല ശബരിമല എന്നും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പമാണ് ബിജെപി എന്നും ബി .ഗോപാലകൃഷ്ണന്‍ . പോലീസ് ഇവരെ ആണും…

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയിപ്പിക്കാൻ മാണിയുടെ സഹായം വേണ്ട : കാനം

Posted by - Apr 27, 2018, 07:25 am IST 0
കൊല്ലം:  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കെ.എം.മാണിയുടെ സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയില്ലാതെയാണു ചെങ്ങന്നൂരില്‍ ജയിച്ചിട്ടുള്ളത് യുഡിഎഫില്‍ നിന്നും വരുന്നവരെ സ്വീകരിക്കലല്ല എല്‍.ഡി.എഫിന്റെ…

മഹാരാഷ്ട്രയെ അടുത്ത 25 വര്‍ഷം ശിവസേന നയിക്കും: സഞ്ജയ് റാവത്ത് 

Posted by - Nov 15, 2019, 02:52 pm IST 0
മുംബൈ: മഹാരാഷ്ട്രയിൽ  അടുത്ത സര്‍ക്കാരിന് ശിവസേന നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത്.  കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരണം…

വയനാട് ഇന്ത്യയിലോ പാകിസ്ഥാനിലോ?; വർഗീയ പരാമാർശം നടത്തി അമിത് ഷാ

Posted by - Apr 10, 2019, 02:44 pm IST 0
നാഗ്പുര്‍: വയനാട്ടില്‍ കോൺഗസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ  വർഗീയ പരാമർശവുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ. വയനാട്ടിൽ നടന്ന രാഹുലിന്റെ റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ…

Leave a comment