കേരളം നിപ ഭീതിയില്‍; മൂന്നു ജില്ലകളില്‍ അതീവ ജാഗ്രത; 86പേര്‍ നിരീക്ഷണത്തില്‍  

366 0

കൊച്ചി: എറണാകുളത്ത് യുവാവിന് നിപ രോഗ ലക്ഷണങ്ങള്‍സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. പൂനെവൈറോളജി ലാബിലെ പരിശോധനയിലും യുവാവിന് നിപയാണെന്ന് സ്ഥിരീകരിച്ചു. എല്ലാതരത്തിലുള്ള സജ്ജീകരണവുംഒരുക്കിയിട്ടുണ്ടെന്നും, രോഗി സഞ്ചരിച്ച തൃശ്ശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളില്‍ കൃത്യമായി പ്രതിരോധത്തിനുള്ള ഒരുക്കങ്ങള്‍നടത്തിയെന്നും കൊച്ചിയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി കെ. കെ.ശൈലജവ്യക്തമാക്കി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സക്കെത്തിയ വടക്കേക്കര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. രോഗം സംശയിച്ചതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രി ബംഗളൂരുവിലെ സ്വകാര്യലാബില്‍സാമ്പിളുകള്‍ ആദ്യംപരിശോധനയ്ക്ക് അയച്ചു.ഇതില്‍ നിപ്പ കണ്ടെത്തിയതോടെസ്വകാര്യ ആശുപത്രി വിവരംആരോഗ്യ വകുപ്പിന് കൈമാറി.ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം വീണ്ടും പരിശോധനകള്‍ നടന്നു. സാമ്പിളുകള്‍ ആലപ്പുഴയിലേക്കും പൂനയിലേക്കുംമണിപ്പാലിലേക്കും അയച്ചു.ആലപ്പുഴയിലെ പരിശോധനയിലും നിപ തന്നെയെന്ന്കണ്ടെത്തിയതിനെ തുടര്‍ന്ന്‌സര്‍ക്കാര്‍ പ്രതിരോധ നടപടിഊര്‍ജിതമാക്കുകയായിരുന്നു.സംസ്ഥാനത്ത് കോഴിക്കോട്, കളമശ്ശേരി, ഇടുക്കി എന്നീമെഡിക്കല്‍ കോളേജുകളില്‍ഐസൊലേഷന്‍ വാര്‍ഡുകള്‍സജ്ജമാക്കി. എറണാകുളത്ത്കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.കോഴിക്കോട്ട് നിപ ബാധയുണ്ടായപ്പോള്‍ പ്രതിരോധിക്കാന്‍നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുടെ സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്. ആറ്‌പേരെ ഒരേ സമയം കിടത്തിചികിത്സിക്കാനാകും വിധമാണ്‌ഐസൊലേഷന്‍ വാര്‍ഡിലെക്രമീകരണങ്ങള്‍. നിപ രോഗബാധ സംശയിച്ച് ആരെങ്കിലുംചികില്‍സയ്ക്കെത്തിയാല്‍അവരെ പ്രവേശിപ്പിക്കുന്നതിനായി എറണാകുളം കളമശേരിയിലെ മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യവുംവാര്‍ഡും ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ കൂടുതല്‍ ആംബുലന്‍സുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രിശൈലജയുടെയും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെയുംആരോഗ്യ സെക്രട്ടറി രാജന്‍ഖോബ്രഗഡെയുടെയും നേതൃത്വത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.നിപ രോഗ ബാധ തടയാനുള്ള എല്ലാ മുന്‍കരുതലുകളുംഎറണാകുളം ജില്ലയില്‍സ്വീകരിച്ചതായി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിരാജന്‍, ജില്ലാ കലക്ടര്‍ മുഹമ്മദ്‌വൈ. സഫീറുള്ള എന്നിവര്‍ വ്യക്തമാക്കി. വിദ്യാര്‍ഥിയെ ഇപ്പോള്‍ പ്രവേശിപ്പിച്ചിരിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രത്യേക സൗകര്യമൊരുക്കിയതായും കലക്ടര്‍ പറഞ്ഞു. രോഗ ബാധ സംശയിക്കുന്ന വിദ്യാര്‍ഥി ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഡി.എം.ഒ പറഞ്ഞു.എവിടെനിന്നാണ് രോഗ ബാധയുïായെന്നത് സംന്ധിച്ച് പരിശോധന നടന്നു വരികയാണെന്നും അതിനു ശേഷം മാത്രമെ പറയാന്‍ കഴിയുവെന്നും ജില്ലാകലക്ടര്‍ പറഞ്ഞു.കണ്‍ട്രോള്‍ റൂം തുറന്നുപൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിന് വേണ്ടി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.1077, 1056 എന്നീനമ്പറുകളില്‍ജനങ്ങള്‍ക്ക് 24 മണിക്കൂറുംകണ്‍ട്രോള്‍ റൂമുകളില്‍വിളിച്ച്‌സംശയ നിവാരണം വരുത്താന്‍.കളക്ടറുടെ ഓഫീസിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ചാകും എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുക. എന്ത് സാഹചര്യം ഉണ്ടായാലും നേരിടാന്‍സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യ വകുപ്പും സജ്ജമാണ്. മികച്ച ചികിത്സാ സൗകര്യങ്ങളുംആവശ്യത്തിന് മരുന്നുകളുംഒരുക്കിയിട്ടുണ്ട്.

Related Post

സ്ത്രീകളെ ലീഗ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സുന്നി നേതാവ്  

Posted by - Mar 1, 2021, 10:58 am IST 0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ത്രീകളെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വിമര്‍ശനവുമായി സുന്നി നേതാവ് സമദ് പൂക്കോട്ടൂര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം നീക്കി വച്ചിട്ടില്ലെന്നും ആ…

വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍നിന്ന് അമ്പതുലക്ഷം പിടിച്ചെടുത്തു  

Posted by - Apr 13, 2021, 10:25 am IST 0
കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത അമ്പത് ലക്ഷം രൂപ കണ്ടെടുത്തു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ…

ആർച്ച് ബിഷപ്പ് ഡോ. സൂസപാക്യം ആശുപത്രിയിൽ

Posted by - Oct 3, 2019, 03:04 pm IST 0
തിരുവനന്തപുരം: ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് റവ. ഡോ. എം സൂസപാക്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസം മുട്ടലിനെ തുടർന്ന് ഇന്നലെ വൈകുന്നേരം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഐ.സി.യുവിൽ…

ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി  

Posted by - Nov 19, 2019, 03:38 pm IST 0
കൊച്ചി: ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് . നാല് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമം കേരളത്തിലും നടപ്പിലാക്കണ…

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷം: സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്  

Posted by - Jul 12, 2019, 09:05 pm IST 0
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. വിദ്യാഭ്യാസമന്ത്രി കെടി ജലീല്‍ വിദ്യാഭ്യാസ ഡയറക്ടറോടാണ് റിപ്പോര്‍ട്ട് തേടിയത്. സംഘര്‍ഷത്തിന്റെ കാരണം പരിശോധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട്…

Leave a comment