ഇന്ത്യ ആദ്യ റഫാൽ പോർ വിമാനം ഫ്രാൻ‌സിൽ നിന്ന്  ഏറ്റുവാങ്ങി

239 0

പാരിസ്: ഫ്രാൻസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏറ്റുവാങ്ങി. ഡാസോ ഏവിയേഷനാണ്‌ നിർമാതാക്കൾ.  ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപകദിനത്തിലാണ് റഫാൽ യുദ്ധ വിമാനം ഇന്ത്യൻ വ്യോമസേനക്ക് ലഭിച്ചത്. 

ബോർദോ മെരിഗ്‌നാക് വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ആദ്യം ആയുധപൂജനടത്തി.അതിനു  ശേഷമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിമാനം ഏറ്റുവാങ്ങിയത്. 'വ്യോമസേനയെ നവീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും, റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും ചടങ്ങിൽ അദ്ദേഹം  പറഞ്ഞു. ചടങ്ങിന് മുൻപേ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ മേഖലകളിലെ ധാരണ സംബന്ധിച്ചു രാജ്‌നാഥ് സിംഗും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Post

പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്

Posted by - May 7, 2018, 02:45 pm IST 0
ന്യുഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ പറക്കലിനിടെ പൈലറ്റ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുമായി എയര്‍ഹോസ്റ്റസ്. വിമാനത്തിനുള്ളില്‍ വച്ച്‌ എയര്‍ഹോസ്റ്റസും പൈലറ്റും തമ്മില്‍ വഴക്കുണ്ടായെന്നും ഇതിന്റെ പേരില്‍ മുംബൈയില്‍ സെഹര്‍…

കശ്മീരിലെ  ട്രെയിന്‍ ഗതാഗതം ചൊവ്വാഴ്ച പുനരാരംഭിക്കും  

Posted by - Nov 12, 2019, 09:35 am IST 0
ന്യൂഡല്‍ഹി: ജമ്മു കശ്മീരിൽ  നിര്‍ത്തിവച്ച തീവണ്ടി സര്‍വീസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ…

ആദ്യഫലസൂചനകളില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍  

Posted by - May 23, 2019, 08:49 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 18ഇടത്ത് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം…

പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം 

Posted by - Mar 28, 2018, 07:45 am IST 0
പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം  പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതി മാർച്ച്‌ 31ൽ നിന്നും ജൂൺ 30 എന്ന…

അഭിജിത് ബാനര്‍ജി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

Posted by - Oct 22, 2019, 04:01 pm IST 0
ന്യൂഡല്‍ഹി: നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിയുമായുള്ള…

Leave a comment