മുസ്ലിം പള്ളി  നിര്‍മാണത്തിനായി അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്

411 0

ലഖ്നൗ: അയോധ്യയില്‍ മുസ്ലിം പള്ളി  നിര്‍മാണത്തിനായി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോര്‍ഡ്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഭൂമിയാണ് സ്വീകരിച്ചതെന്നും സുന്നി വഖഫ് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു. 

ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. മുസ്ലിം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി.

Related Post

വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

Posted by - Feb 20, 2020, 03:36 pm IST 0
മുംബൈ: പുണെ-മുംബൈ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനമിടിച്ച് കാല്‍നട യാത്രക്കാരന്‍ അശോക് മാഗർ മരിച്ചു. ഇദ്ദേഹം ബൗര്‍ വില്ലേജ് സ്വദേശിയാണ്. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. 

ധൂലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനത്തിൽ 20 പേർ മരിച്ചു, 58 പേർക്ക് പരിക്കേറ്റു

Posted by - Aug 31, 2019, 02:53 pm IST 0
മഹാരാഷ്ട്ര :ഷിർപൂർ മേഖലയിലെ ഒരു കെമിക്കൽ പ്ലാന്റിൽ ശനിയാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. സംഭവത്തിൽ 20 പേർ മരിക്കുകയും 58 പേർ…

മുംബ്രയില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

Posted by - May 26, 2020, 09:48 pm IST 0
കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തില്‍ മുംബ്രയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന് ഉത്തരവിട്ടു.താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.രാവിലെ ഏഴ് മണിമുതല്‍…

മദ്ധ്യപ്രദേശിൽ ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ നിരോധിച്ചു

Posted by - Apr 24, 2018, 03:06 pm IST 0
മദ്ധ്യപ്രദേശിൽ ഇരുപത്തിയഞ്ചോളം പോൺ സൈറ്റുകള്‍ നിരോധിച്ചു. ബലാത്സംഗങ്ങളുടെ എണ്ണം കൂടാന്‍ കാരണം പോര്‍ണോ ഗ്രാഫി ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയതാണെന്ന് കാരണമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് പറഞ്ഞു. 2017…

 പി വി സിന്ധുവിന്  നാഗാർജുന ബിഎംഡബ്ള്യു കാർ സമ്മാനിച്ചു 

Posted by - Sep 19, 2019, 10:11 am IST 0
ഹൈദരാബാദ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി വി സിന്ധുവിന് തെലുങ്ക് സൂപ്പർ  താരം നാഗാർജു ബി എംഡബ്ള്യു കാർ സമ്മാനിച്ചു .  ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ നടന്ന ചടങ്ങിലാണ്…

Leave a comment