ഇന്ത്യ ആദ്യ റഫാൽ പോർ വിമാനം ഫ്രാൻ‌സിൽ നിന്ന്  ഏറ്റുവാങ്ങി

284 0

പാരിസ്: ഫ്രാൻസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏറ്റുവാങ്ങി. ഡാസോ ഏവിയേഷനാണ്‌ നിർമാതാക്കൾ.  ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപകദിനത്തിലാണ് റഫാൽ യുദ്ധ വിമാനം ഇന്ത്യൻ വ്യോമസേനക്ക് ലഭിച്ചത്. 

ബോർദോ മെരിഗ്‌നാക് വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ആദ്യം ആയുധപൂജനടത്തി.അതിനു  ശേഷമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിമാനം ഏറ്റുവാങ്ങിയത്. 'വ്യോമസേനയെ നവീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും, റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും ചടങ്ങിൽ അദ്ദേഹം  പറഞ്ഞു. ചടങ്ങിന് മുൻപേ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ മേഖലകളിലെ ധാരണ സംബന്ധിച്ചു രാജ്‌നാഥ് സിംഗും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Post

ശരീരത്തില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണിയെത്തുടർന്ന് എയര്‍ ഏഷ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Posted by - Jan 12, 2020, 05:37 pm IST 0
കൊല്‍ക്കത്ത: ശരീരത്തില്‍ ബോംബ് ഉണ്ടെന്ന് യാത്രക്കാരിയുടെ ഭീഷണിയെത്തുടർന്ന് എയര്‍ ഏഷ്യ വിമാനംഅടിയന്തരമായി തിരിച്ചിറക്കി. കൊല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന എയര്‍ഏഷ്യ I5316 വിമാനമാണ് പാതിവഴിയില്‍ യാത്ര അവസാനിപ്പിച്ച്…

പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചു

Posted by - Nov 8, 2018, 08:07 am IST 0
ലക്‌നൗ: ദീപാവലി ആഘോഷത്തിനിടെ പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീററ്റിലാണ് നാടിനെ ഞെട്ടിച്ച്‌ സംഭവം നടന്നത്. ദീപാവലി ആഘോഷത്തിനിടെയാണ്…

ലിഗയുടെ മരണം കൊലപാതകം 

Posted by - Apr 26, 2018, 06:18 am IST 0
ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേർ അറസ്റ്റിലായി. കോവളം വാഴമുട്ടത് കണ്ടാൽ കാടുകൾക്കിടയിൽ മരിച്ച നിലയിൽകണ്ടെത്തിയ ലിഗ എന്ന വിദേശ വനിതയുടെ മരണം സ്വാഭാവിക മാറണമെല്ലെന്ന്…

കോറോണക്ക് മരുന്ന് കണ്ടെത്തിയെന്ന് ബാബ രംദേവ്.  വ്യാജമെന്ന് വിദഗ്ധർ   

Posted by - Mar 19, 2020, 02:39 pm IST 0
ന്യൂഡൽഹി : കോവിഡ് 19 നെ പ്രതിരോധിക്കാൻ ആയുർവേദ മരുന്ന് കണ്ടെത്തിയെന്ന് ബാബ രാംദേവിന്റെ അവകാശം തെറ്റാണെന്നു ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥർ.  ശാസ്ത്രീയ അടിത്തറയില്ലാ എന്ന് പബ്ലിക് ഹെൽത്…

രാജി സന്നദ്ധത അറിയിച്ച് രാഹുല്‍; സോണിയ നിരാകരിച്ചു  

Posted by - May 23, 2019, 08:07 pm IST 0
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചു. സോണിയാ ഗാന്ധിയെയും മുതിര്‍ന്ന നേതാക്കളെയുമാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്.…

Leave a comment