ഭീ​ക​രാ​ക്ര​മ​ണ മുന്നറിയിപ്പ്; കേരളത്തിലും കനത്ത ജാഗ്രത നിർദേശം

220 0

തിരുവനന്തപുരം: രാജ്യത്ത് പാക്കിസ്ഥാന്റെ അറിവും സമ്മതത്തോടും കൂടി ഭീകരാക്രമണത്തിന് (പ്രതേകിച് തെക്കേ ഇന്ത്യയിൽ )സാധ്യതയെന്ന്  സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇതിനെത്തുടർന്ന്  രാജ്യം കനത്ത സുരക്ഷാ വലയത്തിലാണ്. സൈന്യത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലും കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും, വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ 112 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്നും ഡിജിപി പറഞ്ഞു.

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ പാക്കിസ്ഥാൻ രഹസ്യമായി വിട്ടയച്ചതായി  റിപ്പോർട്ടുണ്ട്. രാജസ്ഥാൻ അതിർത്തിയിൽ പാക്കിസ്ഥാൻ അധിക സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും ഇന്റലിജൻസ് ബ്യുറോ അറിയിച്ചിട്ടുണ്ട്. അതേസമയം ഗു ജറാത്തിലെ സർ ക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തി. കരസേനാ ദക്ഷിണേന്ത്യൻ കമാൻഡന്‍റ് ലഫ്.ജനറൽ എസ്.കെ.സൈനിയാണ് ഇക്കാര്യം അറിയിച്ചത്.

Related Post

ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച  അഞ്ചു പേര്‍ പിടിയില്‍

Posted by - May 1, 2018, 11:50 am IST 0
ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയില്‍ ഡോക്ടറെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ചു പേര്‍ പിടിയില്‍. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് സംഭവമുണ്ടായതെന്നാണ് സൂചന.  അസ്ഥിരോഗ വിദഗ്ധനായ ഡോ. ഹാന്‍സ്. യു…

ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി പങ്കജ് സരണിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു

Posted by - May 30, 2018, 09:37 am IST 0
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി പങ്കജ് സരണിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ഇദേഹം റഷ്യയിലെ ഇന്ത്യന്‍ അംബാസഡറാണ്.  2015 നവംബറിലാണ് പങ്കജ് സരണ്‍ റഷ്യയിലെ ഇന്ത്യന്‍…

ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതി നിലവിൽ വന്നു 

Posted by - Nov 7, 2019, 10:06 am IST 0
ന്യൂ ഡൽഹി : കേന്ദ്രസർക്കാർ സ്ഥാപനമായ  ബിഎസ്എൻഎലിലെ സ്വയംവിരമിക്കൽ പദ്ധതി നിലവിൽ വന്നു.  ജീവനക്കാരുടെ ശമ്പളയിനത്തിൽ 7000 കോടി രൂപയോളം ലാഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ…

മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ഇന്ന് നിര്‍ണായക ദിനം 

Posted by - May 18, 2018, 10:08 am IST 0
ബെംഗളുരു: രാഷ്‌ട്രീയ അനിശ്‌ചിതത്വം നില നില്‍ക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ ജെഡിഎസ്, എംഎല്‍എമാരെ ഹൈദരാബാദില്‍ എത്തിച്ചു. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബെംഗളൂരുവിട്ടത്. അതേ സമയം ബിജെപി…

ഡൽഹി തീപിടുത്തം; മരിച്ചവരിൽ മൂന്ന് മലയാളികളും

Posted by - Feb 12, 2019, 02:14 pm IST 0
ന്യൂഡൽഹി: ഡൽഹി കരോൾബാഗിലെ ഹോട്ടൽ സമുച്ചയിത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. എറണാകുളം ചേരാനെല്ലൂർ സ്വദേശി നളിനിയമ്മ മക്കളായ ജയശ്രീ, വിദ്യാസാഗർ എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ മരിച്ചവരുടെ എണ്ണം…

Leave a comment