പ്രധാനമന്ത്രി മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു  

385 0

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇന്നു രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി നിവേദയാണ് മോദിക്ക് വാക്സിന്‍ നല്‍കിയത്. എല്ലാ പൗരന്മാരും വാക്സിന്‍ എടുക്കണമെന്ന് കൊവിഡ് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് ഇന്ന് മുതല്‍ വാക്സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നത്.

സംസ്ഥാനത്ത് ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും സ്വയം തെരഞ്ഞെടുക്കാം. സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമാണെങ്കിലും സ്വകാര്യ മേഖലയില്‍ ഒരു ഡോസ് വാക്‌സീന് 250 രൂപ നല്‍കണം.

Related Post

ഇസ്ലാമാബാദിലെ സ്‌ഫോടന ഭീഷണി: പാകിസ്ഥാൻ പര്യടനം തുടരാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിർദേശം

Posted by - Nov 13, 2025, 01:59 pm IST 0
ന്യൂഡൽഹി: ഇസ്ലാമാബാദിൽ നടന്ന ആത്മഹത്യാ സ്‌ഫോടനത്തെ തുടർന്ന് സുരക്ഷാ ആശങ്കകൾ വർധിച്ച സാഹചര്യത്തിലും പാകിസ്ഥാനിലേക്കുള്ള നിലവിലെ പര്യടനം തുടരണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് (SLC) ദേശീയ താരങ്ങൾക്ക്…

ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം

Posted by - Dec 27, 2019, 08:17 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം.  പൗരത്വഭേദതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഉത്തര്‍പ്രദേശില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടന്നത്. വിദ്യാര്‍ഥികളടക്കമുള്ള നൂറോളം പേരെ…

പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

Posted by - Jan 14, 2020, 10:24 am IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി  കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഈ വിഷയത്തില്‍ നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. നിയമം വിവേചന പരവും മൗലികാവകാശങ്ങളുടെ…

അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്ക്

Posted by - Nov 21, 2019, 09:48 am IST 0
ന്യൂഡല്‍ഹി:കേന്ദ്രമന്ത്രിസഭ അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനും അവയുടെ നിയന്ത്രണാധികാരം കൈമാറാനും  തീരുമാനിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ്…

ആം ആദ്മി പാർട്ടിക്ക്  ഡല്‍ഹിയില്‍ ഹാട്രിക് വിജയം   

Posted by - Feb 11, 2020, 01:29 pm IST 0
ഡല്‍ഹി: ഡൽഹിയിൽ  ബിജെപിയുടെ വലിയ സ്വപ്നം തകർന്നടിഞ്ഞു.. ഡല്‍ഹിയില്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്‌രിവാളും എ.എ.പിയും. വോട്ടെണ്ണല്‍ അതിന്റെ അവസാന ഘട്ടത്തിൽ നിൽക്കുമ്പോൾ 58 സീറ്റുകളിൽ…

Leave a comment