നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി:  നരേന്ദ്ര മോദി

352 0

ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിലൂടെ ജനവിധിയാണ് നടപ്പായതെന്നും ഇതിനെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.40 ലക്ഷത്തോളം വരുന്ന ഡല്‍ഹിയിലെ അനധികൃത കോളനി വാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമിയിൻമേലുള്ള  ഉടമസ്ഥാവകാശം നല്‍കുന്നതിനായാണ്  റാലി സംഘടിപ്പിച്ചത്‌.   നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങളുടെ നല്ല ഭാവിക്കുവേണ്ടി ഉണ്ടാക്കിയതാണ് . എന്നാല്‍ ചില രാഷ്ട്രീയ കക്ഷികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്. 

മോദിയെ വെറുത്തോളൂ, നിങ്ങള്‍ ഇന്ത്യയെ വെറുക്കരുത്.  പാവങ്ങളുടെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും തീവെക്കരുത്.  നിരവധി പോലീസുകാർ നമുക്കുവേണ്ടി ജീവന്‍വെടിഞ്ഞു. പോലീസുകാര്‍ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്', മോദി പറഞ്ഞു.

Related Post

മുല്ലപ്പെരിയാര്‍ കേസ്: തമിഴ്‌നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്  

Posted by - Mar 16, 2021, 10:34 am IST 0
ഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്‌നാടിന് മുന്നറിയിപ്പുമായി സുപ്രീംകോടതി. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍…

കൂട്ടമാനഭംഗക്കേസ്; ബിജെപി എംഎൽഎ അറസ്റ്റിൽ 

Posted by - Apr 13, 2018, 10:16 am IST 0
കൂട്ടമാനഭംഗക്കേസ്; ബിജെപി എംഎൽഎ അറസ്റ്റിൽ  ഉത്തർപ്രദേശിലെ ഉന്നാവയിൽ 17 കാരിയെ കൂട്ടമാനഭംഗം ചെയ്തകേസിൽ ബിജെപി എംഎൽഎ കുൽദീപ് സിങ്ങിനെ സിബിഐ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്‌തശേഷം അറസ്റ്റ്…

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട  വ്യാജവാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ

Posted by - Feb 2, 2020, 12:34 am IST 0
തൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേരെ തൃശൂർ ജില്ലയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി…

വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും 

Posted by - Apr 3, 2018, 01:28 pm IST 0
വ്യാജ വാർത്ത സൃഷ്ടിച്ചാൽ അക്രഡിറ്റേഷൻ റദ്ദാക്കും  വ്യാജ വാർത്ത പ്രസിദ്ധികരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്താൽ വാർത്തയുടെ സ്വാഭാവം അനുസരിച്ച് മാധ്യമപ്രവർത്തകർക്ക്  താൽക്കാലികമായോ സ്ഥിരമായോ അവരുടെ അക്രഡിറ്റേഷൻ അംഗികാരം…

വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

Posted by - Mar 29, 2020, 05:45 pm IST 0
ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന്…

Leave a comment