ജോസ് ടോമിന്റെ പത്രികയിൽ  ഒപ്പുവെക്കില്ല : പി ജെ ജോസഫ് 

332 0

.

കോട്ടയം : പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാൻ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍. അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി.

പി.ജെ ജോസെഫിന്റെ പിന്തുണയില്ലാത്തതിനാൽ  പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജോസ് ടോം പരിഗണിക്കപ്പെടില്ല. അതിനാല്‍ പാര്‍ട്ടി ചിഹ്നം ലഭിക്കുകയുമില്ല.

അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ഥിയായതിനാല്‍ തിരഞ്ഞെടുപ്പില്‍ ജോസ് ടോമിനെ പിന്തുണയ്ക്കുമെന്ന് പി.ജെ ജോസഫ് അറിയിച്ചു.

ജോസിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കില്ലെന്നും അദ്ദേഹം ചിഹ്നം ചോദിച്ചിട്ടില്ലെന്നും പി.ജെ ജോസഫ് വ്യക്തമാക്കി. പാര്‍ട്ടിയുടെ ആളായല്ല, യുഡിഎഫ് സ്വതന്ത്രനായാണ് ജോസ് ടോം മത്സരിക്കുന്നതെന്നും പി.ജെ ജോസഫ് പറഞ്ഞു. അതുകൊണ്ട് തിരഞ്ഞെടുപ്പ് സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി. ജോസ് കെ മാണി ചിഹ്നം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത് ചതിയാണെന്നും  അദ്ദേഹം കൂട്ടച്ചേര്‍ത്തു.

ചിഹ്നം ലഭിക്കാത്ത സാഹചര്യത്തില്‍ ജോസ് ടോം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിയായും യു.ഡി.എഫ് സ്വതന്ത്രന്‍ എന്ന നിലയിലുമാകും പത്രിക നല്‍കുക.

Related Post

ഇപ്പോൾ  പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ല: ടിക്കാറാം മീണ

Posted by - Oct 21, 2019, 02:38 pm IST 0
തിരുവനന്തപുരം: കനത്ത മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോൾ പോളിങ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി നഗരത്തില്‍…

കേന്ദ്ര ഫണ്ട് ധൂർത്തടിച് പിണറായി ഗവണ്മെന്റ് 

Posted by - Dec 3, 2019, 02:14 pm IST 0
തിരുവനന്തപുരം: പോലീസ് നവീകരണത്തിനായി കേന്ദ്രം അനുവദിച്ച ഫണ്ട് ധൂര്‍ത്തടിക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍.  മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കൂടി വാങ്ങി അധിക ധൂർത്തിനാണ്  സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.…

വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വി വി രാജേഷ് 

Posted by - Feb 18, 2020, 01:48 pm IST 0
തിരുവനന്തപുരം: വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് വി.വി രാജേഷ് വ്യക്തമാക്കി. വാവ സുരേഷ് സമൂഹത്തിന്റെ സ്വത്താണെന്നും വിദഗ്ധ ചികിത്സ നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര…

നരേന്ദ്ര മോദി മനോരമ ന്യൂസ് കോൺക്ലേവ് 2019 നെ അഭിസംബോധന ചെയ്യുന്നു

Posted by - Aug 30, 2019, 03:08 pm IST 0
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ  കൊച്ചിയിൽ മനോരമ കോൺക്ലേവിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ചു. ഒരു പ്രധാന മലയാളി പത്രം സംഘടിപ്പിച്ച കോൺക്ലേവിൽ 'പുതിയ ഇന്ത്യ, പുതിയ സർക്കാർ, പുതിയ…

വെണ്മണി ദമ്പതിമാരുടെ കൊലപാതകം; പ്രതികൾ വിശാഖപട്ടണത്തിൽ പിടിയിൽ

Posted by - Nov 13, 2019, 01:41 pm IST 0
ആലപ്പുഴ : വെണ്മണിയിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് സ്വദേശികളെ വിശാഖപ്പട്ടണത്ത് നിന്ന് റെയിൽവെ സുരക്ഷാ സേന പിടികൂടി. ലബിലു, ജുവൽ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ചിത്രം പതിപ്പിച്ച…

Leave a comment