ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; രണ്ടായി വിഭജിച്ചു  

286 0

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി.ഭരണഘടനയുടെ 370- ാം വകുപ്പ്‌റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി.ഇന്ത്യയുടെ എല്ലാ നിയമങ്ങളുംഭരണഘടനാ വ്യവസ്ഥകളും ഇനിജമ്മു കശ്മീരിനും ബാധകമാകും.ഇതു സംബന്ധിച്ച പ്രമേയം രാജ്യസഭ പാസാക്കി.1954 – ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം ഇന്ത്യന്‍ ഭരണഘടനയോട് ചേര്‍ത്തത്. ഇത് പ്രകാരംപ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസ്സാക്കുന്ന ഏതു നിയമവുംജമ്മു കശ്മീരില്‍ പ്രാബല്യത്തില്‍വരണമെങ്കില്‍ കശ്മീര്‍ നിയമ നിര്‍മ്മാണസഭയുടെ അംഗീകാരംവേണം. ഈ അനുച്ഛേദമാണ് സര്‍ക്കാര്‍ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിരാംനാഥ് കോവിന്ദ് എടുത്ത് കളയുന്നത്. ഇതോടെ, ജമ്മു കശ്മീര്‍ മറ്റേതൊരു സംസ്ഥാനത്തിനും തുല്യമാവുകയാണ്.
.
പ്രതിപക്ഷം അവതരിപ്പിച്ച എതിര്‍പ്രമേയം ഉപരാഷ്ട്രപതിതള്ളി. ജമ്മു കശ്മീരിനെ കശ്മീര്‍,ലഡാക്ക് എന്നീ രണ്ടു കേന്ദ്ര-ഭരണ പ്രദേശങ്ങളായി വിഭജിച്ചു. ഇതില്‍ കശ്മീര്‍ നിയമസഭയുള്ള കേന്ദ്ര-ഭരണ പ്രദേശമായിരിക്കും.ലഡാക്കില്‍ നിയമസഭ ഉണ്ടാവില്ല.നേരിട്ട് കേന്ദ്രത്തിനു കീഴിലായിരിക്കും. ഇതിന് അംഗീകാരം തേടിആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്തപ്രതിഷേധം വക വയ്ക്കാതെയാണുപ്രമേയം അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെപ്രത്യേക യോഗത്തിനുശേഷമാണുസര്‍ക്കാരിന്റെ നിര്‍ണായക നീക്കം.ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സാധ്യമായ എല്ലാ വഴികളുംസ്വീകരിക്കുമെന്നു പാക്കിസ്ഥാന്‍പ്രതികരിച്ചു.

സംസ്ഥാനത്തിനും രാജ്യത്തിനുംഅത്യന്താപേക്ഷിതമായ ചുവടുവയ്പാണെന്നു ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. 1950ല്‍ ഭരണഘടനനിലവില്‍ വന്നതു മുതല്‍, അതിര്‍ത്തി സംസ്ഥാനത്തിനു പ്രത്യേകപദവി നല്‍കുന്ന370ാം വകുപ്പിനെഎതിര്‍ത്തുപോന്ന നയമാണു ബിജെപിക്കുള്ളത്. ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജിയാണ്1950കളുടെ തുടക്കത്തില്‍ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക'എന്ന മുദ്രാവാക്യമുയര്‍ത്തി 370ാംവകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാസംസ്ഥാനങ്ങളിലും അഞ്ചുവര്‍ഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവര്‍ഷമാണ്. നിയമനിര്‍മാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെഅനുമതി വേണം. ഭരണഘടനയിലെതാല്‍ക്കാലിക വ്യവസ്ഥ എന്നനിലയില്‍ കൊണ്ടുവന്നതാണു 370ാം വകുപ്പ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മഹാരാഷ്ട്ര, അവിഭക്തആന്ധ്രപ്രദേശ്, കര്‍ണാടക എന്നീസംസ്ഥാനങ്ങളിലെ സാമ്പത്തികമായിപിന്നാക്കം നില്‍ക്കുന്ന മേഖലകള്‍ക്കും പ്രത്യേക അവകാശപദവി നല്‍കിയിട്ടുണ്ട്.

Related Post

ദക്ഷിണത്തിൽ നിന്ന് ഇന്ത്യയുടെ പ്രഭാതപാത്രത്തിലേക്ക്: രാജ്യസ്നേഹത്തിലേക്ക് മാറിയ രുചിയുടെ യാത്ര

Posted by - Nov 10, 2025, 02:41 pm IST 0
ഇഡ്ലി, ദോശ, ഉപ്മ — ചില വർഷങ്ങൾക്ക് മുൻപുവരെ ദക്ഷിണേന്ത്യയുടെ കുടുംബവീട്ടുകളിലും ദേവാലയ അടുക്കളകളിലും മാത്രം കൂടുതലായി കണ്ടുവരുന്ന വിഭവങ്ങൾ. എന്നാൽ ഇന്ന്, ഇന്ത്യയുടെ പല നഗരങ്ങളിലും,…

മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണം വൈകുന്നു

Posted by - Oct 30, 2019, 09:23 am IST 0
മുംബൈ : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യം വിജയം നേടിയെങ്കിലും സർക്കാർ രൂപീകരണം വൈകുന്നു. ചൊവാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചയിൽ നിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി…

മുംബൈയിൽ ഒരു കോവിഡ് 19 മരണം കൂടി

Posted by - Mar 29, 2020, 05:40 pm IST 0
മുംബൈ: മാർച്ച് 29 മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 193 ആയി ഉയർന്നപ്പോൾ 40 കാരിയായ സ്ത്രീ നവിമുംബൈയിൽ കോവിഡ് -19 മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 3-4…

ഫിലിം നിർമ്മാണത്തിന്  ഭാഷ തടസ്സമില്ലെന്ന്   കേരളത്തിൽ നിന്നുള്ള  മൂവി നിർമ്മാതാക്കൾ തെളിയിച്ചു  

Posted by - Sep 22, 2019, 09:02 pm IST 0
 കേരളത്തിൽ നിന്നുള്ള ആദ്യ ചലച്ചിത്ര പ്രവർത്തകരും മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള ആദ്യ അഭിനേതാക്കളും സഹകരിച്ച് ഒരു മറാത്തി ഫീച്ചർ ഫിലിം 'എ തിങ് ഓഫ് മാജിക്…

ഇന്ത്യയുടെ സാമ്പത്തിക അടിസ്ഥാനങ്ങൾ ശക്‌തമാണ്‌ : അമിത് ഷാ 

Posted by - Aug 30, 2019, 04:18 pm IST 0
ഗാന്ധിനഗർ :ഇന്ത്യയുടെ മാക്രോ ഇക്കണോമിക് ഫണ്ടമെന്റലുകൾ തികച്ചും ശക്തമാണെന്നും അതിന്റെ സമ്പദ്‌വ്യവസ്ഥ നിലവിൽ ലോകത്തിലെ ഏറ്റവും വേഗതയിൽ വളരുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഏഷ്യയിലെ മൂന്നാമത്തെ…

Leave a comment