ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് വിമര്‍ശനം; മധ്യവയസ്‌കയ്ക്ക് പെണ്‍ക്കുട്ടികള്‍ നല്‍കിയ പണി വൈറല്‍ വീഡിയോ  

337 0

ദില്ലി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് തങ്ങളെ ആക്ഷേപിച്ച മധ്യവയസ്‌കയെ പാഠം പഠിപ്പിച്ച് ഒരു കൂട്ടം പെണ്‍കുട്ടികള്‍.
അങ്ങനെ വസ്ത്രം ധരിക്കുന്നവര്‍ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണ് എന്നായിരുന്നു മധ്യവയസ്‌കയുടെ നിലപാട്.
പെണ്‍കുട്ടികളോട് രൂക്ഷമായി സംസാരിച്ച അവര്‍ സമീപത്തുണ്ടായിരുന്ന പുരുഷന്മാരോട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാനും ആവശ്യപ്പെട്ടെന്നാണ് ആരോപണം.

ഭക്ഷണം കഴിക്കാന്‍ ദില്ലി സോഹ്നാ റോഡിലുള്ള റെസ്റ്റോറന്റിലെത്തിയ തന്നോടും സുഹൃത്തുക്കളോടും അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ മോശമായി പെരുമാറുകയായിരുന്നെന്നാണ് ശിവാനി ഗുപ്ത എന്ന പെണ്‍കുട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
പെണ്‍കുട്ടികളില്‍ ഒരാളുടെ വസ്ത്രത്തിന് ഇറക്കം പോരാ എന്നായിരുന്നു സ്ത്രീയുടെ പരാതി. ഇത്തരം വസ്ത്രം ധരിക്കാന്‍ നാണമില്ലേ എന്ന് ചോദിച്ചായിരുന്നു സ്ത്രീ ബഹളം തുടങ്ങിയത്. റെസ്റ്റോറന്റിലുണ്ടായിരുന്ന ഏഴ് പുരുഷന്മാരോട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ആ സ്ത്രീ ആവശ്യപ്പെട്ടെന്നും ശിവാനി പറയുന്നു.

തുടര്‍ന്ന് ആ സ്ത്രീ തങ്ങളോട് മാപ്പ് പറഞ്ഞേ മതിയാവൂ എന്ന് പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചു. തന്നെ മൊബൈല്‍ ക്യാമറയുമായി പിന്തുടര്‍ന്ന പെണ്‍കുട്ടികളോട് മാപ്പ് പറയാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന്  ഇരുകൂട്ടരും തമ്മിലുണ്ടായത് വന്‍ വാഗ്വാദമാണ് വീഡിയോയില്‍ ഉള്ളത്. വീണ്ടും പെണ്‍കുട്ടികളെ കുറ്റപ്പെടുത്തി സംസാരിച്ച സ്ത്രീ പൊലീസിനെ വിളിക്കാന്‍ കടക്കാരനോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.

ഒടുവില്‍ പെണ്‍കുട്ടികളുടെ മുമ്പില്‍ കീഴടങ്ങി വീഡിയോയില്‍ പ്രതികരിക്കാന്‍ ആ സ്ത്രീ തയ്യാറായി.  മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ല കാര്യമാണെന്നായിരുന്നു പരിഹാസ രീതിയിലുള്ള പ്രതികരണം.
ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നവരും വസ്ത്രമേ ധരിക്കാത്തവരും ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണ്.  പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഈ വീഡിയോ കാണുന്നുണ്ടെങ്കില്‍ ഇവരെ നിയന്ത്രിക്കണമെന്നും വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്.

Related Post

ഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കരുത്

Posted by - Dec 26, 2019, 09:51 am IST 0
തിരുവനന്തപുരം: ഗ്രഹണ സമയത്ത് സൂര്യനെ അലസമായ  രീതിയില്‍ വീക്ഷിക്കുന്നത് കാഴ്ച നഷ്ടപ്പെടുത്താന്‍ ഇടയാക്കും. സൂര്യനില്‍ നിന്ന് വരുന്ന ശക്തിയേറിയ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണുകളുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുത്തും.…

Posted by - Aug 31, 2019, 02:26 pm IST 0
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ച് 11,431 ശാഖകളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ശൃംഖല…

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍

Posted by - Dec 11, 2019, 02:23 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ സഭയുടെ മേശപ്പുറത്ത് വെച്ചു . പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന…

രാഹുൽ ഗാന്ധി തിരുനെല്ലിയിൽ; പാപനാശിനിയിൽ പിതൃതര്‍പ്പണം നടത്തി

Posted by - Apr 17, 2019, 11:31 am IST 0
വയനാട്: വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകൾ നടത്തി. രാജീവ് ഗാന്ധിയുടേയും…

കര്‍ണാടകയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി

Posted by - Dec 3, 2019, 04:01 pm IST 0
ബെംഗളൂരു:  കര്‍ണാടകയിലെ കര്‍ബുര്‍ഗിയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കേസില്‍ പ്രതിയായ യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.   കഴിഞ്ഞദിവസം വളരെ സമയം…

Leave a comment