രാഹുൽ ഗാന്ധി തിരുനെല്ലിയിൽ; പാപനാശിനിയിൽ പിതൃതര്‍പ്പണം നടത്തി

623 0

വയനാട്: വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. അച്ഛൻ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത പാപനാശത്തിലെത്തി പിതൃതര്‍പ്പണ ചടങ്ങുകൾ നടത്തി. രാജീവ് ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും പേരിൽ ആണ് തര്‍പ്പണ ചടങ്ങുകൾ നടത്തിയത്.

കോണഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ചുരുക്കം ആളുകൾ മാത്രമാണ് രാഹുലിനൊപ്പം പാപനാശത്തെത്തിയത്. തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം മതി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെന്ന് രാഹുൽ ഗാന്ധി നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. പിതൃതര്‍പ്പണ ചടങ്ങുകൾ തീര്‍ത്തും സ്വകാര്യമായ ചടങ്ങായി തന്നെ നടത്തണമെന്ന നിര്‍ബന്ധവും രാഹുൽ ഗാന്ധിക്ക് ഉണ്ടായിരുന്നു. ദേശീയ വാര്‍ത്ത ഏജൻസികൾക്ക് മാത്രമാണ് ഇവിടെക്ക് പ്രവേശനം അനുവദിച്ചത് . 

രാജീവ് ഗാന്ധിയുടെ ഓര്‍മ്മകൾക്ക് മുന്നിൽ പ്രണാമമര്‍പ്പിച്ച ശേഷം രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടക്കും. സുൽത്താൻ ബത്തേരിയിലേക്കാണ് രാഹുൽ ആദ്യം എത്തുന്നത്. 

Related Post

തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ  വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Posted by - Feb 10, 2019, 09:27 am IST 0
കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്നും ബിശ്വാസിനെ പിന്നില്‍…

ഗീരീഷ് കര്‍ണാട് അന്തരിച്ചു  

Posted by - Jun 10, 2019, 08:13 pm IST 0
ബെംഗളൂരു:  പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ ജേതാവും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗീരീഷ് കര്‍ണാട് (81) അന്തരിച്ചു. രോഗബാധിതനായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലായിരുന്നു അന്ത്യം. 1974-ല്‍…

രണ്ടു ദിവസം ജീവന്‍ നിലനിര്‍ത്തിയത് വെന്റിലേറ്ററിന്റെ സഹായത്തോടെ ജിതേന്ദ്ര അവാദ്

Posted by - May 28, 2020, 10:02 pm IST 0
തനിക്ക് കോവിഡ് പിടിപെട്ടതില്‍ തന്റെ ശ്രദ്ധകുറവാണെന്നും ആ അലംഭാവമാണ് തനിക്ക് കോവിഡ് രോഗം പിടിപെടാന്‍ കാരണമെന്നും കോവിഡ് രോഗം പിടിപെട്ട മഹാരാഷ്ട്ര മന്ത്രി ജിതേന്ദ്ര അവാദ് പറഞ്ഞു.…

കനത്ത മഴ: രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

Posted by - Jun 9, 2018, 02:34 pm IST 0
മുംബൈ: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.കഴിഞ്ഞ 12 മണിക്കൂറില്‍ 7595 സെന്റീ മീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. അടുത്ത 48മണിക്കൂര്‍ മഴ തുടരുമെന്ന്…

ഹിമാചല്‍ പ്രദേശില്‍ 43 മലയാളികള്‍ കുടുങ്ങി കിടക്കുന്നു 

Posted by - Sep 25, 2018, 07:06 am IST 0
ഷിംല: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലും മഞ്ഞ് വീഴ്ചയിലും മണ്ണിടിച്ചിലിലും പെട്ട് ഹിമാചല്‍പ്രദേശിലും പഞ്ചാബിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കൊല്ലങ്കോട് നിന്നുള്ള 30…

Leave a comment