വെടിവയ്പില്‍ നടുങ്ങി അമേരിക്ക; 24 മണിക്കൂറിനിടെ രണ്ടിടത്ത് ആക്രമണം  

116 0

വാഷിങ്ടണ്‍: അമേരിക്കയില്‍ 24 മണിക്കൂറിനിടെ രണ്ട്‌വെടിവയ്പ്. ടെക്‌സാസിലും ഒഹായോവിലുമാണ് വെടിവയ്പനടന്നത്. യു.എസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ 21 കാരന്‍ നടത്തിയ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ടെക്‌സാസ് എല്‍പാസോയിലെ വാള്‍മാര്‍ട്ട് സ്‌റ്റോറില്‍ ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-ഓടെയായിരുന്നു സംഭവം. വെടിവെപ്പ് നടത്തിയ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റോറിലേക്ക് എത്തിയ അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിരവധിപേര്‍ സംഭവസമയത്ത് വാള്‍മാര്‍ട്ട് സ്റ്റോറിലുണ്ടായിരുന്നു. വെടിയൊച്ച കേട്ട് പലരും പുറത്തേക്കോടി രക്ഷപ്പെട്ടു. എന്നാല്‍ കണ്മുന്നില്‍പ്പെട്ടവര്‍ക്കെല്ലാം നേരേ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടുവയസ്സുള്ള കുട്ടി മുതല്‍ 82 വയസ്സുകാരന്‍ വരെ കൊല്ലെപ്പട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. വാള്‍മാര്‍ട്ട് സ്‌റ്റോറിലും പാര്‍ക്കിങ് ഏരിയയിലും മൃതദേഹങ്ങള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നനിലയിലായിരുന്നു. വെടിവെപ്പില്‍ നിരവധിപേര്‍കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ടെക്‌സസിനെ ഞെട്ടിച്ച കൂട്ടക്കൊല നടന്ന് മണിക്കൂറുകള്‍ക്കകമാണ് ഓറിഗനിലെ ഒഹായോവില്‍ വെടിവയ്പുണ്ടായത്.പ്രാദേശിക സമയം പുലര്‍ച്ചെഒന്നിനു നടന്ന വെടിവയ്പില്‍9 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.16 പേര്‍ക്കു പരുക്കേറ്റു. പ്രദേശത്തെ ഒരു ബാറിലേക്കു പ്രവേശനം തടഞ്ഞതിനെത്തുടര്‍ന്ന്ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍പറയുന്നു. ഓറിഗനിലേക്കുള്ളയാത്രകളെല്ലാം ഒഴിവാക്കണമെന്ന് ഡേടന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. നിലവില്‍സ്ഥിതിഗതികള്‍ ശാന്തമാണ്. വെടിവച്ചയാളും മരിച്ചതായി പൊലീസ് വ്യക്തമാക്കി.

സംഭവം നടക്കുമ്പോള്‍ പൊലീസ് പരിസരത്തുണ്ടായിരുന്നെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാനായെന്നും ഡേടന്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ഓറിഗനിലെ ഈസ്റ്റ് ഫിഫ്ത്‌സ്ട്രീറ്റിലെ നെഡ് പെപ്പേഴ്‌സ്ബാറിനു സമീപമായിരുന്നു വെടിവയ്പ്. എന്നാല്‍ ഇവിടത്തെജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ബാര്‍ ഔദ്യോഗികഫെയ്‌സ്ബുക് അക്കൗണ്ടില്‍കുറിച്ചു.

Related Post

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി ബോയിംഗ് വിമാനം നദിയില്‍ വീണു  

Posted by - May 4, 2019, 11:22 am IST 0
വാഷിങ്ടന്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി പറന്ന ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് ബോയിങ് 737 വിമാനം…

എന്‍ജിന്‍ തകരാര്‍; വിമാനം അടിയന്തരമായി റോഡില്‍ ഇറക്കി

Posted by - Apr 26, 2018, 07:29 am IST 0
ടൊറന്റോ: പറക്കലിനിടെ എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചെറുവിമാനം അടിയന്തരമായി റോഡില്‍ ഇറക്കി. രണ്ടു ജീവനക്കാരുള്‍പ്പെടെ ആറുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.  റോഡില്‍ തിരക്ക് കുറവായിരുന്നതിനാല്‍ ആര്‍ക്കും അപകടമൊന്നും…

ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം 

Posted by - Apr 28, 2018, 10:01 am IST 0
ജറുസലം: ഗാസയിലെ ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഗ്രനേഡ് അടക്കമുള്ള നിരവധി സ്ഫോടക വസ്തുക്കളുമായാണ് ഹമാസ് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്. ഇസ്രയേല്‍ പ്രതിരോധ…

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ഛ് മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു

Posted by - Feb 19, 2020, 09:24 am IST 0
ബെയ്ജിങ്:  ചൈനയില്‍ കൊറോണ വൈറസ് ബാധിച്ഛ് മരിച്ചവരുടെ എണ്ണം 2000 കടന്നുവെന്ന്  ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 1749 പേര്‍ക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.…

തിത്‌ലി ഒഡിഷ തീരത്തെത്തി

Posted by - Oct 11, 2018, 07:43 am IST 0
ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി ഒഡിഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. ഒഡിഷ- ആന്ധ്രപ്രദേശ് തീരത്തെത്തിയ…

Leave a comment