വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു; കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണു  

220 0

ബംഗളുരു: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാകടയിലെ 14 മാസം നീണ്ടുനിന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണു. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ഡിവിഷന്‍ വോട്ടിംഗ് ആണ് നടന്നത്. ഭരണപക്ഷത്തെ എം.എല്‍.എമാരുടെ എണ്ണം നിയമസഭാ ഉദ്യോഗസ്ഥര്‍ നേരിട്ട് എടുക്കുകയായിരുന്നു. ഭരണപക്ഷത്ത് 99 എം.എല്‍.എമാര്‍ മാത്രമാണ് ഹാജരായത്. അതേസമയം പ്രതിപക്ഷ നിരയില്‍ 105 എം.എല്‍.എമാരുണ്ടായിരുന്നു.

കര്‍ണാടക സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ ശബ്ദ വോട്ട് നിര്‍ദ്ദേശിച്ചുവെങ്കിലും പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പയുടെ നിര്‍ദ്ദേശ പ്രകാരം ഡിവിഷന്‍ വോട്ടിലേക്ക് പോവുകയായിരുന്നു. സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ വോട്ട് ചെയ്തില്ല. വിശ്വാസ വോട്ടെടുപ്പിലേക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി കമാരസ്വാമി സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരുടെ കൂറുമാറ്റമാണ് സഖ്യ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. കോണ്‍ഗ്രസിന്റെ 13 എം.എല്‍.എമാരും ജെ.ഡി.എസിന്റെ മൂന്ന് എം.എല്‍.എമാരും കൂറുമാറി ബി.ജെ.പി പാളയത്തിലേക്ക് പോയി. വിമത എം.എല്‍.എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയെങ്കിലും എം.എല്‍.എമാര്‍ വഴങ്ങിയില്ല. ആഴ്ചകള്‍ നീണ്ട അനുനയ ശ്രമങ്ങളും വിജയിച്ചില്ല. ഇതോടെയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണത്.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ അകറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ബി.ജെ.പി പാളയത്തിലേക്കുള്ള കൂറുമാറ്റ ഭീഷണിയാണ് സര്‍ക്കാരിന് തുടക്കം മുതല്‍ തന്നെ ഭീഷണി ഉയര്‍ത്തിയത്. ഏത് നിമിഷവും സര്‍ക്കാര്‍ വീഴുമെന്ന ആശങ്കയിലായിരുന്ന സര്‍ക്കാരിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നീക്കം ശക്തമാക്കുകയായിരുന്നു.

Related Post

നവംബർ 8ന് കർത്താർപൂർ ഇടവഴി രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 13, 2019, 11:28 am IST 0
ന്യൂ ഡൽഹി : കർത്താർപൂർ ഇടവഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 8ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര മന്ത്രി ഹർസിമ്രത്ത് കൗർ ട്വിറ്റർ വഴി അറിയിച്ചു. പഞ്ചാബിലെ…

മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു

Posted by - Mar 19, 2018, 07:46 am IST 0
മന്‍മോഹന്‍ സിങ്ങിനോട്  മാപ്പു പറഞ്ഞ് സിദ്ദു കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു ആണ് മൻമോഹൻ സിങ്ങിനോട് മാപ്പ് ചോദിച്ച് രംഗത്ത് വന്നിരിക്കുന്നത്.…

കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 21, 2018, 11:52 am IST 0
കവിയൂര്‍: വെള്ളകെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവല്ലക്ക് സമീപം കവിയൂരില്‍ വെള്ളകെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടൂര്‍ പുത്തന്‍വളപ്പില്‍ ബിന്നി(18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഐ.ടി.ഐ വിദ്യാര്‍ഥിയായ ബെന്നിയെ പാടത്തെ വെള്ളക്കെട്ടില്‍…

സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി കുറച്ചു

Posted by - Sep 10, 2018, 06:56 pm IST 0
അമരാവതി: ഇന്ധന വില കുതിച്ച്‌ ഉയര്‍ന്നതോടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇന്ധന വിലയിന്മേല്‍ ചുമത്തുന്ന മുല്യവര്‍ധന നികുതി (വാറ്റ്) കുറച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  ഇതോടെ…

സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് ആറ് പേർ മരിച്ചു

Posted by - Nov 19, 2019, 05:14 pm IST 0
ന്യൂ ഡൽഹി :  സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് നാല് സൈനികരടക്കം ആറ് പേർ മരിച്ചു. സൈന്യത്തിന് വേണ്ടി ചുമടെടുക്കുന്ന രണ്ട് പേരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ…

Leave a comment