നിപ നിയന്ത്രണവിധേയം; യുവാവിന്റെ നില മെച്ചപ്പെട്ടു  

171 0

കൊച്ചി: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യ വകുപ്പ്. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വകുപ്പ് പുറത്തുവിട്ട ഹെല്‍ത്ത് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

ചികിത്സയില്‍ കഴിയുന്ന യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട ആറു രോഗികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി ആലപ്പുഴ, പൂന ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. രോഗിയുമായ സമ്പര്‍ക്കത്തിലായി കണ്ടെത്തിയതിനെത്തുടര്‍ന്ന്  നിരീക്ഷണത്തിലുള്ളവരുടെ പട്ടികയില്‍ മൂന്നുപേരെക്കൂടി ചേര്‍ത്തതോടെ എണ്ണം 314 ആയി.  പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നിലവിലുള്ള 1077 നു പുറമെ 04842425200 എന്ന നമ്പരിലും വിളിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗം വരാതിരിക്കാനും പടരാതിരിക്കുന്നതിനും എല്ലാ വിധ പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴയില്‍ നിന്ന് ഡോ.ബാലമുരളി, പൂന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡോ. റീമ സഹായ്, ഡോ അനിത എന്നിവര്‍ ഇന്ന് ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ ഡോ. രുചി ജയിന്റെ നേൃതത്വത്തിലുള്ള ആറംഗ സംഘം പറവൂര്‍ വടക്കേക്കര പഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയില്‍ നിന്നുള്ള ഡോ. തരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി.

ജില്ലയില്‍ ഇതുവരെ മൃഗങ്ങളില്‍ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ജില്ലയിലെ എല്ലാ വെറ്റിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങള്‍ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും നിപാ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഹെല്‍ത്ത് ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.

അതേസമയം തൃശൂരില്‍ 35 പേര്‍ നിരീക്ഷണത്തിലാണ്. 3 പേരുടെ പനി പൂര്‍ണമായും മാറിയതായി ഡിഎംഒ വ്യക്തമാക്കി. കൊല്ലത്ത് നാല് പേരുടെ നിരീക്ഷണം തുടരുകയാണ്. നിലവില്‍ ഇവര്‍ക്ക് ഒരു ആരോഗ്യ പ്രശ്‌നങ്ങളുമില്ല. തൊടുപുഴയില്‍ ആരും നിരീക്ഷണത്തിലില്ലെന്ന് ഡിഎംഒ വ്യക്തമാക്കി.

Related Post

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ  പ്രഖ്യാപനം 

Posted by - Oct 12, 2019, 03:00 pm IST 0
കുഴിക്കാട്ടുശ്ശേരി : വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ  ഇന്ത്യൻ സംഘം വത്തിക്കാനിലേക്ക് പുറപ്പെട്ടു.  കേന്ദ്ര മന്ത്രി വി. മുരളീധരനാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്.…

കടുത്ത ചൂട്; കോട്ടയവും ആലപ്പുഴയും പൊള്ളുന്നു  

Posted by - Mar 17, 2021, 10:05 am IST 0
ആലപ്പുഴ : സംസ്ഥാനത്ത വേനല്‍ കടുക്കുമ്പോള്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് കോട്ടയവും, ആലപ്പുഴയും പൊള്ളുന്നു. കോട്ടയത്ത് തിങ്കളാഴ്ച 38.4 ഡിഗ്രി സെല്‍ഷ്യസും, ആലപ്പുഴയില്‍ 36.8 ഡിഗ്രി സെല്‍ഷ്യസും…

മോദിയെയും അമിത്ഷായെയും കണ്ടു; ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടുവെന്ന് അബ്ദുള്ളക്കുട്ടി  

Posted by - Jun 24, 2019, 06:58 pm IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായും  മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന…

കരിപ്പൂർ വിമാനത്താവളത്തിൽ 3 കിലോ സ്വർണ്ണം പിടിച്ചു  

Posted by - Nov 7, 2019, 03:04 pm IST 0
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം വഴി  സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. മൂന്ന് പേരിൽ നിന്നായി മൂന്ന് കിലോയോളം സ്വർണ്ണമാണ് പരിശോധനയ്ക്കിടെ പിടികൂടിയത്. കാലിൽ…

ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ മരിച്ചു

Posted by - Oct 28, 2019, 03:38 pm IST 0
എടവണ്ണ: എടവണ്ണ പത്തപ്പിരിയത്ത് ബയോഗ്യാസ് പ്ലാന്റിലെ വിഷവാതകം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പ്ലാന്റ് വൃത്തിയാക്കുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്. അഞ്ചു പേരാണ് പ്ലാന്റ്  വൃത്തിയാക്കാനുണ്ടായിരുന്നത്.…

Leave a comment