പെരിയ ഇരട്ടക്കൊല: എംഎല്‍എയുടെയും സിപിഎം നേതാക്കളുടെയും മൊഴിയെടുത്തു; കൊല്ലപ്പെട്ടവരുടെ സുഹൃത്തിന്റെ വീടിനുനേരെ ബോംബേറ്  

124 0

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘം ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്റെയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫയുടെയും മൊഴിയെടുത്തു. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍ എന്നിവരുടെയും മൊഴിയെടുത്തിട്ടുണ്ട്. ഇവരെ അന്വേഷണ സംഘത്തിന്റെ ക്യാംപിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വവും കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. ഇരട്ടക്കൊല നടക്കുന്നതിന് മുന്‍പ് ശരത്ലാലിന്റെ വീടിന് അടുത്തുനടന്ന സി.പി.എം പൊതുയോഗത്തില്‍ വിപിപി മുസ്തഫ ഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറ്റപത്രം വൈകാതെ കോടതിയില്‍ സമര്‍പ്പിച്ചേക്കും.

അതിനിടെ, ഞായറാഴ്ച അര്‍ദ്ധരാത്രി പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനു നേര്‍ക്ക് ബോംബേറുണ്ടായി. കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും സുഹൃത്തായ കല്യോട് ദീപു കൃഷ്ണന്റെ വീടിനു നേര്‍ക്കാണ് വീര്യം കുറഞ്ഞ സ്റ്റീല്‍ ബോംബ് എറിഞ്ഞത്. സംഭവ സമയത്ത് ദീപുവും കുടുംബവും വീടിനുള്ളിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.പി.എം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു. നാലു വീടുകളുടെ ജനാലകള്‍ തകര്‍ന്നിട്ടുണ്ട്.

Related Post

സുരേഷ് ഗോപിക്ക് ന്യൂമോണിയയെന്ന് സംശയം, പത്തുദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ച് ഡോക്ടര്‍മാര്‍  

Posted by - Mar 14, 2021, 06:16 pm IST 0
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് വരാനിരിക്കേ സുരേഷ് ഗോപി ചികിത്സയില്‍. ന്യൂമോണിയ ബാധയെന്ന് സംശയം. പത്ത് ദിവസത്തെ വിശ്രമമാണ് സുരേഷ് ഗോപിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സുരേഷ് ഗോപി…

കേരളത്തിൽ ഹർത്താൽ തുടങ്ങി 

Posted by - Dec 17, 2019, 09:54 am IST 0
തിരുവനന്തപുരം : സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന…

സൗമ്യയെ തീകൊളുത്തി കൊന്ന അജാസ് മരിച്ചു  

Posted by - Jun 19, 2019, 07:04 pm IST 0
ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്തു വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്‌റ്റേഷന്‍ സിപിഒ എന്‍.എ.അജാസ് മരിച്ചു.…

എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി

Posted by - Sep 27, 2019, 09:28 am IST 0
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ്  എഐ 963 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം  തിരിച്ചിറക്കിയത്. വിമാനം…

നരേന്ദ്രമോദി എട്ടിന് ഗുരുവായൂരില്‍ ദര്‍ശനം നടത്തും  

Posted by - Jun 1, 2019, 09:54 pm IST 0
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8ന്ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മോദിഗുരുവായൂരിലെത്തുക. കേന്ദ്രമന്ത്രി പീയൂഷ് ഗോയലുംമോദിക്കൊപ്പമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസാണ്…

Leave a comment