ഏഴു ബൂത്തുകളില്‍ റീപോളിംഗ് നാളെ; മുഖാവരണം ധരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും  

136 0

കാസര്‍കോട്: നാളെ നടക്കുന്ന റീപോളിംഗില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു. വോട്ടര്‍മാരെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരെ നിയോഗിച്ചു. വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പര്‍ദ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നു. വോട്ടര്‍മാരെ തിരിച്ചറിയേണ്ടത് പോളിംഗ് ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

കള്ളവോട്ട് കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട്ടെയും കണ്ണൂരിലെയും ഏഴ് ബൂത്തുകളില്‍ നാളെ റീ പോളിങ് നടത്തുന്നത്. കണ്ണൂരില്‍ മൂന്നിടത്തും കാസര്‍കോട് നാലിടത്തുമാണ് റി പോളിങ്. ഞായറാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

Related Post

പാക് വെടിയുണ്ടകൾ കണ്ടെത്തിയ സംഭവം ഗൗരവത്തോടെ കാണുന്നു: വി മുരളീധരൻ 

Posted by - Feb 24, 2020, 09:31 am IST 0
തിരുവനന്തപുരം: കുളത്തൂപ്പുഴയില്‍ നിന്ന് വിദേശ നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പാകിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി എന്ന്…

മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല

Posted by - Nov 12, 2019, 01:43 pm IST 0
തിരുവനന്തപുരം : മണ്ഡലകാല സമയത്ത് ശബരിമലയിൽ വനിതാ പൊലീസിനെ വിന്യസിക്കില്ല. ഇത്തവണത്തെ മണ്ഡലകാല സമയം കഴിഞ്ഞ വർഷത്തെ പോലെ സംഘർഷത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്…

അമ്പലപ്പുഴ പാല്‍പ്പായസം ഇനി ഗോപാല കഷായം എന്നറിയപ്പെടും 

Posted by - Nov 4, 2019, 02:57 pm IST 0
പത്തനംതിട്ട : അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രശസ്തമായ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനി മുതൽ ഗോപാല കഷായം എന്ന പേരിലാണ് പായസം അറിയപ്പെടാൻ പോകുന്നത്. അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ്…

തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ്‌  ഇപ്പോൾ നടക്കുന്നത്‌ : ജേക്കബ് തോമസ്  

Posted by - Jan 22, 2020, 05:10 pm IST 0
പാലക്കാട്: ഡിജിപിയില്‍ നിന്ന് എഡിജിപിയിലേക്ക് തരംതാഴ്ത്താനുള്ള പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടിയെ പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. ഇപ്പോള്‍ നടക്കുന്നത്  തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണെന്നും നീതി…

വനിതകളുടെ രാത്രി യാത്രയില്‍ ആയിരങ്ങൾ പങ്കെടുത്തു

Posted by - Dec 30, 2019, 10:31 am IST 0
കോഴിക്കോട്: കേരളത്തിലെ വനിതകള്‍ നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പൊതുവിടം എന്റേതും- രാത്രി നടത്തം പരിപാടിയില്‍ മികച്ച വനിതാ…

Leave a comment