ശബരിമല കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥിക്ക്  ജാമ്യം

423 0

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 

രണ്ട് ലക്ഷം രൂപയുടെയും രണ്ടാളുടെ ജാമ്യത്തിലുമാണ് പ്രകാശ് ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് പ്രകാശ് ബാബുവിനോട് പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു. 

മാർച്ച് 28നാണ് പ്രകാശ് ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. ചിത്തിര ആട്ടവിശേഷ ദിനത്തിൽ ശബരിമല കയറാനെത്തിയ 52കാരിയെ തടഞ്ഞതായിരുന്നു കേസ്. കേസിൽ 16-ാം പ്രതിയാണ് പ്രകാശ് ബാബു.

ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിന്‍റെ വീട്ടിലേക്കു മാർച്ച് നടത്തിയ കേസിലും പ്രതിയാണ് പ്രകാശ് ബാബു. ഈ കേസിൽ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Related Post

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

Posted by - May 15, 2018, 11:23 am IST 0
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ പിടിച്ചു നിന്നത് ബംഗളുരു നഗരത്തില്‍ മാത്രം. ലിംഗായത്ത്, തീരദേശ മേഖല, മധ്യ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക…

സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ അസം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കും: അഖിലേഷ് യാദവ്

Posted by - Sep 15, 2019, 11:31 am IST 0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി (എസ്പി) അധികാരത്തിൽ വന്നാൽ റാംപൂർ എംപി ആസാം ഖാനെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന്   അഖിലേഷ് യാദവ് പറഞ്ഞു. ശ്രീ അസം ഖാന്റെ…

ഹിന്ദുക്കളുടെ സഹിഷ്ണുത ബലഹീനതയായി കാണരുത് : ദേവേന്ദ്ര ഫഡ്‌നാവിസ് 

Posted by - Feb 22, 2020, 03:22 pm IST 0
മുംബൈ: രാജ്യത്തെ ഹിന്ദു, മുസ്ലിം ജനതയ്ക്കുള്ളില്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗം നടത്തിയ വാരിസ് പത്താന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിന്റെ മറുപടി. ഇന്ത്യയില്‍ ഹിന്ദുക്കള്‍…

മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശബരിമല സന്ദര്‍ശിക്കാത്തത്; രമേശ് ചെന്നിത്തല

Posted by - Nov 29, 2018, 12:35 pm IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി എന്തുകൊണ്ടാണ് ശബരിമല സന്ദര്‍ശിക്കാത്തതെന്നും അദ്ദേഹം നേരിട്ടെത്തി സ്ഥിതിഗതികള്‍ മനസിലാക്കാന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…

34 ശതമാനം സീറ്റുകളിൽ എതിരില്ലാതെ വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്

Posted by - Apr 30, 2018, 03:41 pm IST 0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മേയ്​ 14 ന്​ നടക്കാനിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റുകളിലും എതിരില്ലാതെ വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്​. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള…

Leave a comment