ശബരിമല കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥിക്ക്  ജാമ്യം

401 0

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 

രണ്ട് ലക്ഷം രൂപയുടെയും രണ്ടാളുടെ ജാമ്യത്തിലുമാണ് പ്രകാശ് ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് പ്രകാശ് ബാബുവിനോട് പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു. 

മാർച്ച് 28നാണ് പ്രകാശ് ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. ചിത്തിര ആട്ടവിശേഷ ദിനത്തിൽ ശബരിമല കയറാനെത്തിയ 52കാരിയെ തടഞ്ഞതായിരുന്നു കേസ്. കേസിൽ 16-ാം പ്രതിയാണ് പ്രകാശ് ബാബു.

ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിന്‍റെ വീട്ടിലേക്കു മാർച്ച് നടത്തിയ കേസിലും പ്രതിയാണ് പ്രകാശ് ബാബു. ഈ കേസിൽ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.

Related Post

വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചതെന്ന് ഉമ്മൻ ചാണ്ടി

Posted by - Apr 5, 2019, 06:46 pm IST 0
തിരുവനന്തപുരം: രാഹുൽ ഗാന്ധി ബിജെപിക്കെതിരായാണ് മത്സരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വളരെ മോശമായ രീതിയിലാണ് എൽഡിഎഫ് രാഹുലിനെ വിമർശിച്ചത്. എന്നാൽ രാഹുലിന്‍റെ മറുപടി മാതൃകാപരമായിരുന്നുവെന്നും ജനഹൃദയങ്ങളെ…

പരമാവധി പ്രവര്‍ത്തകരെ ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍

Posted by - Nov 19, 2018, 03:32 pm IST 0
പാലക്കാട്: ആചാരങ്ങള്‍ സംരക്ഷിക്കാനായി പരമാവധി പ്രവര്‍ത്തകരെ ഓരോ ദിവസവും ശബരിമലയിലേക്ക് അയയ്ക്കണമെന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായി. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളില്‍ സംസ്ഥാനത്തെ…

ഹിന്ദുക്കളുടെ സഹിഷ്ണുത ബലഹീനതയായി കാണരുത് : ദേവേന്ദ്ര ഫഡ്‌നാവിസ് 

Posted by - Feb 22, 2020, 03:22 pm IST 0
മുംബൈ: രാജ്യത്തെ ഹിന്ദു, മുസ്ലിം ജനതയ്ക്കുള്ളില്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗം നടത്തിയ വാരിസ് പത്താന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിന്റെ മറുപടി. ഇന്ത്യയില്‍ ഹിന്ദുക്കള്‍…

കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുകയാണ് : ജെപി  നഡ്ഡ 

Posted by - Jan 23, 2020, 09:01 pm IST 0
ആഗ്ര: പൗരത്വ നിയമത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഊഹാപോഹങ്ങൾ അനാവശ്യമായി പ്രചരിപ്പിക്കുകയാണെന്ന് നഡ്ഡ . ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ ശേഷം…

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍ വിജയം 

Posted by - Jun 13, 2018, 01:05 pm IST 0
ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് വിജയം. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,256 വോട്ടിന് ലീഡ് ചെയ്ത ശേഷമാണ് സൗമ്യ…

Leave a comment