കെ എം മാണിയുടെ മൃതശരീരം കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു

165 0

പാലാ: കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്. 

പതിനായിരങ്ങൾ വിലാപയാത്രയിൽ അണിചേർന്നു. വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് മൃതശരീരം വീട്ടിലെത്തിച്ചത്. വികാരതീഷ്ണമായ അന്തരീക്ഷത്തിൽ "ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല" എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. 

ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി.

ഉച്ചവരെ പാലയിൽ കരിങ്ങോഴക്കൽ വീട്ടിൽ കെ എം മാണിയുടെ പൊതുദർശനം നടക്കും. രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. കരിങ്ങോഴക്കൽ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ ദൂരെയാണ് പാലാ കത്തീഡ്രൽ പള്ളി. 

എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുക്കും.

രാത്രി ഏറെ വൈകിയാണ് കെഎം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്.  ഊണും ഉറക്കവും ഒഴി‌ഞ്ഞ് കാത്തിരുന്ന  ആളുകൾ കെ എം മാണിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.  

കേരള കോൺഗ്രസിന്റെ പിറവിയും പിളർപ്പും അടക്കം കെ.എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാനവും അത്രമേൽ വൈകാരികമായാണ് മാണിസാറിനെ യാത്രയാക്കിയത്. 

Related Post

ഷോളയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും 

Posted by - Sep 23, 2018, 12:27 pm IST 0
തൃശ്ശൂര്‍: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷോളയാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് ഉച്ചയോടെ ഉയര്‍ത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഉച്ചയ്ക്ക് 12.30 ഒടെ…

മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് രണ്ട് വർഷം

Posted by - Apr 6, 2018, 06:28 am IST 0
മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് രണ്ട് വർഷം ദക്ഷിണ കൊൽക്കത്തയിൽ ബെഹാല മേഖലയിൽ വൃദ്ധയുടെ മൃതദേഹം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചത് രണ്ടുവർഷമാണ്. വൃദ്ധയ്ക്ക് ലഭിക്കുന്ന പെൻഷൻ തുക കൈക്കലാക്കാനാണ്…

ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Posted by - Sep 4, 2018, 07:03 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍, കൊല്ലം പുനലൂര്‍, എറണാകുളം കായംകുളം ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. നാല് പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്നും…

ശബരിമല തീര്‍ഥാടനത്തിനെത്തിയ പത്തുവയസുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു

Posted by - Dec 6, 2018, 03:49 pm IST 0
പമ്പ: ശബരിമല തീര്‍ഥാടനത്തിനെത്തിയ പത്തുവയസുകാരന്‍ പമ്പയില്‍ മുങ്ങി മരിച്ചു. ആന്ധ്ര പ്രദേശിലെ വിജയനഗര്‍ ബുബുല്‍ നഗര്‍ മേട്ടുവത്സ മീഡല വീഥി നാരായണ റാവുവിന്റെ മകന്‍ ലോഗേഷ് നായിഡുവാണ്…

രാഹുൽ ഇന്ന് വയനാട്ടിൽ; സുരക്ഷ ശക്തമാക്കി പൊലീസ്

Posted by - Apr 17, 2019, 10:54 am IST 0
വയനാട്: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. വയനാട്ടിലെത്തുന്ന രാഹുൽ തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം…

Leave a comment