ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ കൈയേറ്റ ശ്രമം

98 0

ചേര്‍ത്തല: പഞ്ചാബിലെ ജലന്ധറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാ.കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ സിസ്റ്റര്‍ അനുപമയ്ക്കെതിരെ കൈയേറ്റ ശ്രമം. ഇന്നലെ വൈകിട്ട് അഞ്ചോടെ പള്ളിപ്പുറം സെന്റ് മേരീസ് ഫെറോന പള്ളിയില്‍ ഫാ.കാട്ടുതറയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമായിരുന്നു സംഭവം. ബിഷപ്പിനെ അനുകൂലിക്കുന്നവരാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം പള്ളിമുറിയിലേയ്ക്ക് പോകുന്നതിനിടെ സിസ്റ്റര്‍ അനുപമയേയും സഹപ്രവര്‍ത്തകരെയും പള്ളിപ്പുറം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ ടോമി ഉലഹന്നാന്റെ നേതൃത്വത്തിലെത്തിയ സംഘം ആക്ഷേപിക്കുകയും പള്ളിയില്‍ നിന്ന് ബലമായി ഇറക്കി വിടുകയുയിരുന്നു. പള്ളിപ്പുറം തന്റെ ഇടവകയാണെന്നും തനിക്കിവിടെ നില്‍ക്കാന്‍ അവകാശമുണ്ടെന്നും ഗേറ്റിന് പുറത്തെത്തിയ സിസ്റ്റര്‍ കരഞ്ഞു കൊണ്ട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഫാ.കുര്യാക്കോസ്‌ കാട്ടുതറയുടെ മരണം മാനസീക പീഡനം മൂലമാണെന്നും സത്യത്തിന് വേണ്ടി നിലകൊണ്ടതാണ് മരണത്തിന് ഇടയാക്കിയതെന്നും അവര്‍ പറഞ്ഞു.കുറവിലങ്ങാട് മഠത്തിലെ സിസ്റ്റര്‍മാരായ നീന റോസ്,ജോസഫൈന്‍,അന്‍സീറ്റ എന്നിവരും സിസ്റ്റര്‍ അനുപമക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സിസ്റ്ററെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയായി.വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.തുടര്‍ന്ന് സിസ്റ്റര്‍ അനുപമയെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി വിട്ടു.

Related Post

ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

Posted by - Dec 2, 2018, 09:37 am IST 0
തിരുവനന്തപുരം : ബിജെപി വഴി തടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മന്ത്രിമാരുടെ…

കനത്ത മഴ : സ്‌കൂളുകള്‍ക്ക് ഉച്ചക്ക് രണ്ടു മണിക്ക് ശേഷം അവധി

Posted by - Oct 7, 2018, 11:47 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുറച്ച്‌ ദിവസത്തേക്ക് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഉച്ചക്ക് രണ്ടിന് ശേഷം അവധി നല്‍കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കാവുന്നതാണെന്ന്…

ഡോ ഡി ബാബു പോൾ അന്തരിച്ചു

Posted by - Apr 13, 2019, 11:50 am IST 0
തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബു പോൾ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച്…

താൻ മരിക്കാൻ പോകുകയാണ്: ഭാര്യയേയും സഹപ്രവര്‍ത്തകരേയും വിളിച്ചറിയച്ചശേഷം ജീവനക്കാരന്‍ ഓഫീസില്‍ തൂങ്ങിമരിച്ചു

Posted by - Apr 24, 2018, 02:57 pm IST 0
തിരുവനന്തപുരം: താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഭാര്യയേയും സഹപ്രവര്‍ത്തകരേയും അറിയിച്ചശേഷം വട്ടിയൂര്‍ക്കാവ് ഗ്രാമ വികസന വകുപ്പ് ഓഫീസിലെ നൈറ്റ് വാച്ചര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ്…

കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലെന്ന് ശശികുമാർ വര്‍മ്മ

Posted by - Dec 31, 2018, 09:25 am IST 0
തിരുവനന്തപുരം: ഒളിവുകാലത്ത് കൊട്ടാരത്തില്‍ നിന്ന് കഴിച്ച ഉപ്പിന്റെയും ചോറിന്റെയും നന്ദി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കില്ലെന്ന് പന്തളം രാജകുടുംബാംഗം ശശികുമാർ വര്‍മ്മ. സര്‍ക്കാരില്‍നിന്നു ശമ്പളം വാങ്ങിയ താനാണ് കഴിച്ച ഉപ്പിനും…

Leave a comment