ഇരപതോളം വീടുകളില്‍ രക്തക്കറ: രക്തം കഴുകിയതിന് ശേഷവും അസഹ്യമായ ഗന്ധം; ജനങ്ങള്‍  പരിഭ്രാന്തിയില്‍ 

144 0

കൊച്ചി: എളമക്കരയില്‍ ഇരപതോളം വീടുകളില്‍ രക്തക്കറ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. എളമക്കര പുതുക്കലവട്ടം മാക്കാപ്പറമ്പിലാണ് ഇരുപതോളം വീടുകളുടെ ചുമരുകളില്‍ രാവിലെ രക്തം തെറിച്ച നിലയില്‍ കണ്ടത്. സമീപത്ത് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ നായയുടെ ശരീരത്തില്‍ നിന്നാകാം രക്തം തെറിച്ചത് എന്നാണ് പ്രാഥമിക നിഗമനമെങ്കിലും നാട്ടുകാര്‍ ഇപ്പോഴും ഭീതിയിലാണ്.

രാവിലെ പൊലീസും കൗണ്‍സിലറും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്ത് ചെവിക്ക് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ചുവരുകളിലെ രക്തം കഴുകിയതിന് ശേഷവും അസഹ്യമായ ഗന്ധം തുടരുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മുറിവേറ്റ നായയെ സ്ഥലത്ത് നിന്ന് നീക്കിയിട്ടുണ്ട്. ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി രക്തസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Related Post

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ആറിലേക്കു മാറ്റി

Posted by - Nov 28, 2018, 03:24 pm IST 0
കോട്ടയം: ദുരഭിമാനകൊലയായ കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ ആറിലേക്കു മാറ്റി. കെവിന്‍ വധക്കേസിലെ പ്രതികളെ ഹാജരാക്കാനും തിരിക്കൊണ്ടു പോകാനും വേണ്ടത്ര…

മന്നം ജയന്തിക്ക് പെരുന്ന ഒരുങ്ങി

Posted by - Dec 30, 2018, 03:52 pm IST 0
ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്റെ 142ാമത് ജയന്തി ആഘോഷങ്ങള്‍ക്കായി പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനം ഒരുങ്ങി. ജനുവരി ഒന്നിനും രണ്ടിനും മന്നം നഗറില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള പന്തലിലാണ് ആഘോഷങ്ങള്‍.…

266.65 കോടി രൂപക്ക്  ജിഎസ്ബി മണ്ഡൽ ഇൻഷ്വർ ചെയ്‌തു 

Posted by - Sep 1, 2019, 07:25 pm IST 0
കെ.എ.വിശ്വനാഥൻ മുംബൈ : കിംഗ് സർക്കിളിലെ ഗൗഡ  സരസ്വത് ബ്രാഹ്മണ (ജിഎസ്ബി) സേവാ മണ്ഡലിന്ടെ ഗണപതി പന്തലിന്  ഈ വർഷം 266.65 കോടി രൂപ ഇൻഷുറൻസ് പരിരക്ഷ…

കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം

Posted by - Apr 17, 2018, 06:27 am IST 0
കണ്ണൂരിൽ ഹർത്താൽ വീണ്ടും സംഘർഷം സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ ഹർത്താൽ വാർത്തയെ തുടർന്ന് കണ്ണൂരിൽ ഒരുകൂട്ടം ആൾക്കാർ  ചേർന്ന് കടകമ്പോളങ്ങൾ അടപ്പിച്ചു. ജമ്മുകശ്മീരിൽ കൊല്ലപ്പെട്ട ആസിഫയുടെ…

Leave a comment