‘പിഎം നരേന്ദ്ര മോദി’ റിലീസ്  ഏപ്രിൽ 11 ന് 

208 0

ന്യൂഡൽഹി: ഒടുവിൽ അക്കാര്യത്തിലൊരു തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്ന അന്നു തന്നെ തീയറ്ററുകളിൽ എത്തും. ഈ മാസം 11 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’ റിലീസ് ചെയ്യും. ചിത്രത്തിന്‍റെ നിർമാതാവ് സന്ദീപ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലാണ് പുതിയ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും റിലീസ് നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

ചിത്രം റിലീസ് ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോംബെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട വോട്ടെടുപ്പ് 11 ന് ആരംഭിക്കും. മെയ് 19 ന് അവസാനഘട്ട വോട്ടെടുപ്പും നടക്കും.

Related Post

അജയ് ദേവ്ഗണ്‍ നായകനാകുന്ന 'ടോട്ടല്‍ ധമാല്‍'; ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന്

Posted by - Jan 22, 2019, 10:37 am IST 0
അജയ് ദേവ്ഗണിനെ നായകനാക്കി ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോട്ടല്‍ ധമാല്‍. ചിത്രം ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അനില്‍ കുമാര്‍,…

'പിഎം നരേന്ദ്ര മോദി' ഏപ്രിൽ 12ന് തീയറ്ററുകളിൽ

Posted by - Apr 4, 2019, 12:00 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയുടെ റിലീസ് വീണ്ടും മാറ്റി. ഈ മാസം 12 ന് വിവേക് ഒബ്രോയി ചിത്രം ‘പിഎം നരേന്ദ്ര മോദി’…

മോഹൻലാൽ ഇനി അവതാരകൻ

Posted by - Apr 19, 2018, 07:09 am IST 0
മോഹൻലാൽ ഇനി അവതാരകൻ  കുറച്ചു ദിവസങ്ങൾ ആയി നാം കേട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ കുറിച്ചുള്ള വാർത്തകൾ.ആരാകും ഈ ഷോയുടെ അവതാരകൻ…

നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതര്‍ പറയുന്നതിങ്ങനെ 

Posted by - Jul 4, 2018, 10:27 am IST 0
കൊച്ചി: മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. ഐസിയുവില്‍ നിരീക്ഷണത്തിലുള്ള നടന്‍ അര്‍ധബോധാവസ്ഥ‍യിലാണെന്ന്…

പ്രമുഖ സിനിമ – സീരിയല്‍ നടന്‍ ഗീതാ സലാം അന്തരിച്ചു

Posted by - Dec 19, 2018, 07:51 pm IST 0
പ്രമുഖ സിനിമ – നാടക-സീരിയല്‍ നടന്‍ ഓച്ചിറ ഗീതാ സലാം (73) അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം. ഈ…

Leave a comment