പ്രശസ്ത സംവിധായകന്‍ അജയന്‍ അന്തരിച്ചു

114 0

പെരുന്തച്ചന്‍ സിനിമയുടെ സംവിധായകന്‍ അജയന്‍ അന്തരിച്ചു.പെരുന്തച്ചന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ സിനിമാ പ്രേമികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് അജയന്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആണ് അന്ത്യം. ഹൃദയാഘാതമായിരുന്നു മരണകാരണം. പെരുന്തച്ചന്‍ എന്ന ചിത്രമാണ് അദ്ദേഹം മലയാളത്തിന് നല്‍കിയത്. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു പെരുന്തച്ചന്‍. തോപ്പില്‍ ഭാസിയുട മകനാണ് അജയന്‍. അടയാര്‍ ഫിലിം സിറ്റിയില്‍ നിന്നും ആണ് അദ്ദേഹം ഡിപ്ലളോമ കരസ്ഥമാക്കിയത്.

ക്യാമറ അസിസ്റ്റന്റ് ആയാണ് അദ്ദേഹം സിനിമ ലോകത്തേക്ക് എത്തിയത്. പിന്നീട് തോപ്പില്‍ ഭാസി, ഭരതന്‍, പത്മരാജന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. അതിന് ശേഷം 1991 ല്‍ ആണ് അദ്ദേഹം പെരുന്തച്ചന്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം അദ്ദേഹത്തിന് മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡ്, മികച്ച സംവിധായകനുള്ള കേരള സര്‍ക്കാരിന്‍റെ പുരസ്‌കാരം എന്നിവ നേടി കൊടുത്തു. ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ദേശീയ ശ്രദ്ധ നേടിയ വ്യക്തിത്വമായിരുന്നു അജയന്‍റേത്.

Related Post

അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയിലെ ശ്രദ്ധേയ നടന്‍ വിടവാങ്ങി

Posted by - May 14, 2018, 08:01 am IST 0
അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു…

സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

Posted by - Apr 16, 2019, 11:47 am IST 0
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ, കാത്തിരിക്കുന്ന, സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള താരത്തിന്‍റെ പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ്…

ബിഗ്‌ ബോസ് കുടുംബത്തില്‍ മറ്റൊരു വിവാഹം കൂടി

Posted by - Sep 4, 2018, 09:25 am IST 0
മലയാളം ബിഗ് ബോസ് ഹൗസിലെ ശ്രീനീഷ് പേളി വിവാഹം സമൂഹമാധ്യമങ്ങളിലും അല്ലാതേയും വന്‍ ചര്‍ച്ച വിഷയമായിരുന്നു. ഈ വിവാഹത്തിനെ ചുററിപ്പറ്റി നിരവധി ട്രോളുകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാല്‍…

കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

Posted by - Nov 30, 2018, 03:02 pm IST 0
കൊച്ചി: മിമിക്രി താരവും നടനുമായ കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 തിനാണ് രോഗം പിടിപെട്ട് 54 -ാം വയസ്സില്‍ അബി നമ്മെ…

കേക്ക് മുറിച്ച് നൽകി പൃഥ്വിരാജിനെ അനുഗ്രഹിച്ച് ലാലേട്ടൻ

Posted by - Mar 29, 2019, 05:36 pm IST 0
'ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെ'- കേക്ക് മുറിച്ച് നൽകി തന്റെ സംവിധായകനോട് മലയാള സിനിമയുടെ വിസ്‌മയം പറഞ്ഞ വാക്കുകളാണിത്. ആ സംവിധായകൻ പൃഥ്വിരാജും താരം മോഹൻലാലുമാകുമ്പോൾ…

Leave a comment