നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു

235 0

തിരുവനന്തപുരം: കേരള സര്‍വകലാശാലയും മഹാത്മാ ഗാന്ധി സര്‍വകലാശാലയും ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വച്ചു.

നാളെ നടത്താനിരുന്ന ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ 21ലേക്ക് മാറ്റി. ഹയര്‍ സെക്കന്ററി പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ ആയതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ശബരിമല വിഷയം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധിച്ചായിരുന്നു ബിജെപി സമര പന്തലിന് മുന്നില്‍ മുട്ടട സ്വദേശി വേണു ഗോപാലന്‍ നായര്‍ ആത്മഹത്യാശ്രമം നടത്തിയത്.

Related Post

കെ സുരേന്ദ്രന് ജാമ്യം

Posted by - Nov 28, 2018, 11:51 am IST 0
തിരുവനന്തപുരം: കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലാണ് കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്.

ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

Posted by - Mar 10, 2018, 08:44 am IST 0
ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റാരോപിതൻ സിനിമ നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. ആക്രമത്തിൽ തനിക്കെതിരേയുള്ള പ്രധാന തെളിവ് നടിയെ ആക്രമിക്കുന്ന…

സംസ്ഥാനത്ത് പൊള്ളുന്ന ചൂട് തുടരും; സൂര്യാഘാത മുന്നറിയിപ്പ് 10 വരെ

Posted by - Apr 8, 2019, 04:33 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരും. ചൂടിനെതിരെ ഉള്ള ജാഗ്രത നിർദേശം 10 വരെ നീട്ടി. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും…

വാഹനാപകടം : രണ്ട് യുവാക്കള്‍ മരിച്ചു

Posted by - Aug 7, 2018, 12:23 pm IST 0
കല്‍പ്പറ്റ: വയനാട് താഴെമുട്ടിലില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ കാരക്കുനി രാമുവിന്‍റെ മകന്‍ രാഹുല്‍ (22), കാര്യമ്പാടി പരയടത്ത് നസീറിന്‍റെ മകന്‍…

കൊച്ചി നാവിക ആസ്ഥാനത്ത് അപകടം; രണ്ട് നാവികര്‍ മരിച്ചു

Posted by - Dec 27, 2018, 02:14 pm IST 0
കൊച്ചി: കൊച്ചിയിലെ നാവികസേനയുടെ ആസ്ഥാനത്തുണ്ടായ അപകടത്തില്‍ രണ്ടു നാവികര്‍ മരിച്ചു. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലുള്ള രണ്ടു ഉദ്യോഗസ്ഥരാണ് മരിച്ചത്. ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ വാതില്‍ തകര്‍ന്നു വീണാണ് അപകടം…

Leave a comment