ഹെല്‍മറ്റ് ധരിക്കാതെ വനിതാ മതില്‍ പ്രചാരണം; എം എല്‍ എ യു. പ്രതിഭക്കെതിരെ പോലീസ് പിഴ ചുമത്തി

139 0

ആലപ്പുഴ: ഹെല്‍മറ്റ് ധരിക്കാതെ വനിതാ മതില്‍ പ്രചാരണം നടത്തിയ എം എല്‍ എ യു. പ്രതിഭക്കെതിരെ പോലീസ് പിഴ ചുമത്തി. കായംകുളം പോലീസാണ് പ്രതിഭക്കെതിരെ പിഴ ചുമത്തിയത്. കായംകുളം സ്റ്റേഷനിലെത്തിയ പ്രതിഭ 100 രൂപ പിഴയടച്ചു. ഇന്ന് പത്രങ്ങളില്‍ കണ്ട ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ പോലീസ് നിര്‍ബന്ധിതമാകുകയായിരുന്നു. പിഴ അടച്ചതിനെ തുടര്‍ന്ന് കേസ് ഒഴിവാക്കി. വനിതാ മതില്‍ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതകളുടെ സ്‌കൂട്ടര്‍ റാലിയിലാണ് സംഭവം.

കടപ്പാട് ; മനോരമ

Related Post

ശബരിമല യുവതീ പ്രവേശനം  : റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി

Posted by - Nov 13, 2018, 11:57 am IST 0
ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനത്തിനെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവെച്ചു. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ചശേഷം റിട്ട് ഹര്‍ജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍…

അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ

Posted by - Oct 14, 2018, 06:45 am IST 0
കൊച്ചി:ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നടി അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ബി.ഉണ്ണികൃഷ്ണൻ. മമ്മൂട്ടിയുടെ പുള്ളിക്കാരാന്‍ സ്റ്റാറാ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളറില്‍ നിന്നും…

കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല: ജില്ലാ കളക്റ്റര്‍

Posted by - Jul 3, 2018, 06:24 am IST 0
തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ കൗമാരക്കാരായ കുട്ടികള്‍ പല വിധത്തിലുള്ള ചൂഷണങ്ങള്‍ക്കും വിധേയരാകുന്നുണ്ടെന്ന് ജില്ലാ കളക്റ്റര്‍ ഡോ. വാസുകി ഐഎഎസ്. കുട്ടികള്‍ പൊതു സമൂഹത്തിലും സ്വന്തം വീടുകളില്‍ പോലും…

നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Posted by - Apr 8, 2019, 04:02 pm IST 0
മലപ്പുറം: എടപ്പാളിൽ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച്…

ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്

Posted by - Dec 6, 2018, 02:08 pm IST 0
കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്. യൂബര്‍, ഒല കമ്പനികളുമായി ഇന്ന് അര്‍ധരാത്രി മുതല്‍ സഹകരിക്കില്ലെന്നാണ് കമ്ബനികള്‍ അറിയിച്ചിരിക്കുന്നത്.

Leave a comment