മെഗാഷോയിലെ വീഴ്ചയില്‍ എന്തെങ്കിലും പരിക്ക് പറ്റിയോ? വിശദീകരണവുമായി മോഹന്‍ലാല്‍

190 0

താരസംഘടനയുടെ മെഗാഷോയില്‍ കഴിഞ്ഞ ദിവസം മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ഡാന്‍സ് പ്രാക്ടീസിനിടെ ഒന്ന് തെന്നിവീണു. ഈ വാര്‍ത്തയാണ് ഇന്നത്തെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. വീഴ്ചയില്‍ അദ്ദേഹത്തിന് എന്തെങ്കിലും പരിക്ക് പറ്റിയോ എന്ന ചിന്തയായിരുന്നു ആരാധകര്‍ക്ക്. 

എന്നാല്‍ അതിനു മറുപടിയുമായി അദ്ദേഹം രാവിലെ തന്നെ തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തുടര്‍ന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ട്രോളുകളുടെ രൂപത്തിലേക്ക് മാറി. ഡാന്‍സിനിടെ ആദ്യം ഹണി റോസ് വീഴുകയും ഹണി റോസിനെ തടഞ്ഞ് മോഹന്‍ലാല്‍ വീഴുകയുമായിരുന്നു എന്നുമാണ് ആരാധകര്‍ പറയുന്നത്. 

"ലാലേട്ടന്‍ വീണതില്‍ സങ്കടം… വീണ്ടും എഴുന്നേറ്റ് ഡാന്‍സ് കളിച്ചതില്‍ അഭിമാനവും രോമാഞ്ചവും ലാലേട്ടാ" ഇതിനെല്ലാം പുറമെ ഹണി റോസിനെ ട്രോളുന്നവരും കുറവല്ല. ആദ്യം വീണത് ഹണി റോസ്, ഹണി റോസിനെ തട്ടി ലാലേട്ടന്‍ വീണു.. പക്ഷേ ആദ്യം എഴുന്നേറ്റത് ലാലേട്ടന്‍. ഇതിപ്പോ ആര്‍ക്കാ വയസ്സായേ തുടങ്ങിയ ട്രോളുകളുമായാണ് ആരാധകര്‍ ഹണി റോസിനെ കളിയാക്കുന്നത്.

Related Post

മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നത്: പുതിയ വെളിപ്പെടുത്തലുമായി ശേഖര്‍ കപൂര്‍

Posted by - Apr 16, 2018, 03:12 pm IST 0
ശ്രീവിദ്യയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം നൽകിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍. അറുപത്തഞ്ചാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കി…

അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പ്  കബീര്‍ സിങ്  ടീസര്‍ പുറത്ത്

Posted by - Apr 8, 2019, 05:06 pm IST 0
വിജയ് ദേവർകൊണ്ട നായകനായ സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ബോളിവുഡ് പതിപ്പ് അണിയറയില്‍ ഒരുങ്ങുകയാണ്. ഷാഹിദ് കപൂര്‍ നായകനായ ‘കബീര്‍ സിങ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ…

യുവസംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

Posted by - May 31, 2018, 05:04 pm IST 0
കന്നഡ ചിലിച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. യുവസംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണു വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. വെള്ളച്ചാട്ടത്തിനു സമീപം സിനിമ ചിത്രീകരിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി…

ലൂസിഫർ 100 കോടി ക്ലബ്ബിൽ

Posted by - Apr 9, 2019, 12:21 pm IST 0
തിയേറ്ററുകളിൽ നിറഞ്ഞോടുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ കളക്ഷൻ നൂറ് കോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. മലയാളം സിനിമാ മേഖലയിൽ നിന്നും രണ്ടാമത്തെ സിനിമയാണ് നൂറ് കോടി ക്ലബ്ബിലെത്തുന്നത്.  നേരത്തെ…

Leave a comment