കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ചൗകിദാര്‍ ;പിഴയൊടുക്കി മധ്യപ്രദേശ് എംഎല്‍എ

264 0

ഇന്‍ഡോര്‍: ബിജെപി തെരഞ്ഞെടുപ്പിനായി തുടങ്ങി വെച്ച ചൗകിദാര്‍ പ്രചാരണം കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ഉപയോഗിച്ച മധ്യപ്രദേശ് എംഎല്‍എയെ പൊലീസ് പിടിച്ചു. കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ ചൗകിദാര്‍ എന്ന് എഴുതി നിരത്തിലിറങ്ങിയ പന്ധാന എംഎല്‍എ രാംദേങ്കാറിനാണു മോട്ടോര്‍ വാഹനനിയമം ലംഘിച്ചതിന് പിഴയൊടുക്കേണ്ടി വന്നത്.

മധ്യപ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി നന്ദകുമാര്‍ സിംഗ് ചൗഹാന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുമ്പോഴാണ് രാംദേങ്കാറിന്‍റെ കാര്‍ പൊലീസ് തടഞ്ഞത്. എന്നാല്‍, താന്‍ നിയമലംഘനം ഒന്നും നടത്തിയിട്ടില്ലെന്നാണ് എംഎല്‍എയുടെ വാദം. ഇതെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷം നടത്തുന്ന ഗൂഡാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

രംഗപഞ്ചമി ആഘോഷമായതിനാല്‍ പൊലീസ് പ്രദേശങ്ങളില്‍ ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ എംഎല്‍എ ചൗകിദാര്‍ എന്ന് കാറിന്‍റെ നമ്പര്‍പ്ലേറ്റില്‍ എഴുതി വരുന്നത് ശ്രദ്ധയില്‍പ്പെടത്തിനെ തുടര്‍ന്ന് പിഴ ഒടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

Related Post

സൈനികരുടെ പേരിൽ വോട്ടഭ്യർത്ഥന: മോദിയുടെ ലാത്തൂരിലെ പ്രസംഗം ചട്ടലംഘനം

Posted by - Apr 11, 2019, 11:42 am IST 0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗം ചട്ടലംഘനം ആണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പ്രസംഗം പ്രഥമദൃഷ്ട്യാ തന്നെ ചട്ടലംഘനമാണെന്ന് മുഖ്യ…

പട്ടാപകല്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - May 10, 2018, 02:00 pm IST 0
പുറത്തൂര്‍ : കൂട്ടായിയില്‍ പട്ടാപകല്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകനായ അരയന്‍ കടപ്പുറം കുറിയന്റെ പുരക്കല്‍ ഇസ്മായിലിനാണ്( 39) വെട്ടേറ്റത്.  ഇരുകാലുകള്‍ക്കും തലക്കും ഗുരുതരമായി പരിക്കേറ്റ…

ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം

Posted by - Nov 11, 2018, 09:47 am IST 0
കോഴിക്കോട്: ഡിവൈഎഫ്‌ഐ ഭാരവാഹികളുടെ പ്രായപരിധി കര്‍ശനമായി നടപ്പാക്കേണ്ടെന്ന് സിപിഎം. കോഴിക്കോട്ട് തുടങ്ങുന്ന സമ്മേളനത്തില്‍ നിലവിലുളള പ്രധാന ഭാരവാഹികളൊക്കെ മാറുമെങ്കിലും, 37 വയസ്സ് പിന്നിട്ട എ എ റഹീമിനെ…

എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

Posted by - Jul 7, 2018, 09:48 am IST 0
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യൂവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മട്ടാഞ്ചേരി സ്വദേശി കാല വാല നവാസാണ്…

ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാൻ ബിജെപി

Posted by - Apr 13, 2019, 05:06 pm IST 0
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി ഉന്നയിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിച്ചു. കേരളം പോളിംഗ് ബൂത്തിലെത്താന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ ശബരിമല വിഷയം ശക്തമായി…

Leave a comment