ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ  ഇന്ന് മുതൽ സ്വീകരിക്കും

233 0

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്കെത്താൻ ഇനി 25 ദിവസം മാത്രം ബാക്കിയുള്ളപ്പോൾ, സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ച് തുടങ്ങും. പ്രചാരണം മുറുകുന്നതിനിടെയാണ് പത്രികാ സമർപ്പണം തുടങ്ങുന്നത്. അടുത്ത മാസം നാല് വരെ പത്രിക നൽകാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി ഏപ്രിൽ എട്ട്. നിർണ്ണായക വോട്ടെടുപ്പ് 23 ന്. 

ഇഞ്ചോടിഞ്ച് പോരിലാണ് മുന്നണികൾ. ശബരിമല, കൊലപാതക രാഷ്ട്രീയം, ഭരണനേട്ടങ്ങൾ, കോലിബീ – മാബി – കോമ സഖ്യങ്ങൾ, ഒടുവിലിപ്പോൾ പ്രചാരണത്തിലെ പ്രധാന ചർച്ച രാഹുലിൻറെ വരവാണ്.

 പ്രചാരണത്തിൽ മുന്നണികൾ സജീവമായി മുന്നോട്ടുപോകുമ്പോഴും  വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന അനിശ്ചിതത്വം തുടരുന്നതിന്‍റെ  ആശങ്കയിലാണ് യുഡിഎഫ്. പാർട്ടി അധ്യക്ഷൻ വയനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന നേതാക്കളുടെ വാക്കിൽ ആവേശത്തിലായിരുന്നു കോൺഗ്രസ് ക്യാമ്പ്. എന്നാൽ രാഹുൽ വരവ് ഉറപ്പിച്ച് പറയാത്തതോടെ കോൺഗ്രസ്സും യുഡിഎഫും ആശയക്കുഴപ്പത്തിലാണ്.

Related Post

പ്രകടന പത്രിക പുറത്തിറക്കി സിപിഐ

Posted by - Mar 29, 2019, 05:42 pm IST 0
ദില്ലി: സിപിഐയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങള്‍കൊണ്ട് നിറഞ്ഞതാണ് പ്രകടനപത്രിക. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി…

മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കും 

Posted by - Sep 27, 2018, 09:07 am IST 0
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന്  സ്ഥാനമേല്‍ക്കും. മൂന്ന് വർക്കിങ്ങ്  പ്രസിഡന്‍റുമാരും യുഡിഎഫിന്‍റെ നിയുക്ത കണ്‍വീനറും ഇന്ന് ചുമതലയേൽക്കുന്നുണ്ട്. എ.കെ.ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല…

സിപിഎമ്മിനെ വിമര്‍ശിച്ച്‌ കുമ്മനം രാജശേഖരന്‍

Posted by - Apr 21, 2018, 04:31 pm IST 0
കോട്ടയം: സിപിഎമ്മിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസുമായി ധാരണയാകാം സഖ്യമില്ല എന്ന് പറയുന്ന സിപിഎം ഇത് രണ്ടും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും…

കേരളകോൺഗ്രസിനെ ഇനി ആര് നയിക്കും;  തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

Posted by - Apr 13, 2019, 11:36 am IST 0
കോട്ടയം: കേരളകോൺഗ്രസിനെ ആര് നയിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് തെരഞ്ഞെടുപ്പ് കഴിയും വരും കാത്തിരിക്കേണ്ടി വരും. അതുവരെ പാർട്ടിയുടെ ചുമതലകൾ വർക്കിംഗ് ചെയർമാനും ഡെപ്യൂട്ടി ചെയർമാനും വഹിക്കും. കെ എം…

പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക്: പ്രഖ്യാപനം ഇന്ന് വൈകിട്ട് പത്തനംതിട്ടയില്‍

Posted by - Apr 10, 2019, 02:59 pm IST 0
തിരുവനന്തപുരം: ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പി സി ജോര്‍ജ് എന്‍ഡ‍ിഎ മുന്നണിയില്‍ ചേരാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ എന്‍ഡിഎ നേതൃത്വവുമായി പി സി ജോര്‍ജ് കഴിഞ്ഞ കുറച്ചു നാളുകളായി ചര്‍ച്ചകള്‍…

Leave a comment