കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍  

260 0

ന്യൂഡല്‍ഹി: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ അദേഹം ബിജെപി സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച വിജയന്‍ തോമസ് പ്രാഥമിക അംഗത്വവും രാജിവച്ചു.

'സംസ്ഥാനങ്ങളില്‍ ആരാണ് കാര്യങ്ങള്‍ നോക്കി നടത്താനുള്ളത്. ആകെ കേരളത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് നിലവില്‍ പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണ്. ഇനിയും ഒട്ടേറെ മുതിര്‍ന്ന നേതാക്കള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് കടന്നു ബിജെപിയില്‍ ചേരും. അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് പിസി ചാക്കോ കോണ്‍ഗ്രസ് വിട്ടു. അദേഹം താമസിയാതെ ഇടതില്‍ ചേരും' വിജയന്‍ തോമസ് പറഞ്ഞു.

സീറ്റു കിട്ടാത്തത് കൊണ്ടല്ല രാജിവച്ചതെന്ന് വിജയന്‍ തോമസ് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് സിപിഎമ്മിനെതിരെയാണെങ്കിലും അവര്‍ ബിജെപിയെയാണ് പ്രധാന എതിരാളിയായി കാണുന്നത്. അത്ര ദയനീയമാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും വിജയന്‍ തോമസ് പറഞ്ഞു. 
 

Related Post

ഗുജറാത്തിൽ അല്‍പേഷ് താക്കൂര്‍ ബിജെപി സ്ഥാനാർഥി    

Posted by - Sep 30, 2019, 10:15 am IST 0
ന്യൂഡല്‍ഹി: താക്കൂര്‍ വിഭാഗം നേതാവും ഗുജറാത്തിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ അല്‍പേഷ് താക്കൂര്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കാനൊരുങ്ങുന്നു.  നേരത്തെ മത്സരിച്ച് വിജയിച്ച രാധന്‍പുര്‍ മണ്ഡലത്തില്‍ നിന്ന് തന്നെയാകും…

ദിലീപ് ഘോഷ് വീണ്ടും  പശ്ചിമബംഗാള്‍ സംസ്ഥാന ബിജെപി പ്രസിഡന്റ്

Posted by - Jan 17, 2020, 01:55 pm IST 0
കൊല്‍ക്കത്ത: ദിലീപ് ഘോഷിനെബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് ദിലീപ് ഘോഷിനെ വീണ്ടും പാര്‍ട്ടി പ്രസിഡന്റായി പ്രഖ്യാപിച്ചത്. കഴിഞ്ഞകാലയളവില്‍…

കലൈഞ്ജർ വിടവാങ്ങി  

Posted by - Aug 8, 2018, 02:14 pm IST 0
പ്രശോഭ്.പി നമ്പ്യാർ  തമിഴ്നാട് മുൻ മുഖ്യമന്ത്രി എ൦. കരുണാനിധി (94) വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു നാളായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികില്സയില് ആയിരുന്ന അദ്ദേഹം…

ആന്ധ്രപ്രദേശ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു

Posted by - Apr 17, 2018, 02:09 pm IST 0
അമരാവതി: ആന്ധ്രപ്രദേശിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു. ടി ഡി പി എന്‍ ഡി എ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍…

50-50 ഫോര്‍മുല ഒരിക്കലും അംഗീകരിക്കില്ല : ദേവേന്ദ്ര ഫഡ്‌നാവിസ്

Posted by - Oct 29, 2019, 03:47 pm IST 0
മുംബൈ: മുഖ്യമന്ത്രി പദത്തിന്  അവകാശവാദമുന്നയിച്ച ശിവസേന നിലപാടിനെ പരസ്യമായി തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്. ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടിനേയും, ശിവസേനയുടെ…

Leave a comment