ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ജനതാദള്‍ എംഎല്‍എ

341 0

ബെംഗളൂരു : പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുന്നതിനായി ബിജെപി 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി ജനതാദള്‍ (ജെഡിഎസ്) എംഎല്‍എ രംഗത്ത്. ഇതില്‍ അഞ്ച് കോടി രൂപ മുന്‍കൂറായി കൈപ്പറ്റിയിരുന്നതായും കര്‍ണാടകയിലെ കോലാറില്‍ നിന്നുള്ള എംഎല്‍എയായ കെ.ശ്രീനിവാസ ഗൗഡ പറഞ്ഞു.

ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ 18 എംഎല്‍എമാര്‍ക്കായി 200 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മേയില്‍ കോണ്‍ഗ്രസ്‌ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചതു മുതല്‍ നിരവധി രാഷ്ട്രീയ ചരടുവലികളാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ അരങ്ങേറുന്നത്. 224 അംഗ കര്‍ണാടക നിയമസഭയില്‍ 104 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ജെഡിഎസ് 34 ഉം കോണ്‍ഗ്രസിന് 80 ഉം അംഗങ്ങളാണ് ഉള്ളത്

Related Post

പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Posted by - Sep 21, 2018, 07:06 am IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധ. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഫ്രാന്‍സുമായി ചേര്‍ന്ന്…

ബിജെപിയെ കുഴപ്പിച്ച് ലിംഗായത്ത്

Posted by - Mar 20, 2018, 09:17 am IST 0
ബിജെപിയെ കുഴപ്പിച്ച് ലിംഗായത്ത്  കർണാടകയിലുള്ള ലിംഗായത്തേക്ക് പ്രത്യേകമതപദവി നൽകാൻ എസ്. സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു.അവസാന അനുമതിക്കായി കേന്ദ്ര സർക്കാരിനായക്കും. ഇവർക്ക് ന്യൂനപക്ഷപദവി നല്‍കാമെന്ന് റിട്ട. ഹൈക്കോടതി…

'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

Posted by - Apr 8, 2019, 04:04 pm IST 0
ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന…

കൊല്ലത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Posted by - Dec 30, 2018, 10:57 am IST 0
കൊല്ലം: കൊല്ലത്ത് സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. പുത്തൂര്‍ സ്വദേശി സുനില്‍ കുമാറിനെയാണ് എഴുകോണ്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം…

അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രിയുടെ  പ്രസ്താവന അപകീർത്തികരമെന്ന് അൽഫോൻസ് കണ്ണന്താനം

Posted by - Oct 29, 2018, 08:25 pm IST 0
ഡല്‍ഹി ; അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന അപകീർത്തികരമാണെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. ഒരാളുടെ ശരീരത്തെ കുറിച്ച് ഇത്തരത്തിൽ പരിഹസിക്കുന്നത്…

Leave a comment