സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി ; ജാഗ്രതാ നിര്‍ദ്ദേശം നീട്ടിയേക്കും

90 0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുവരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും 31-ാം  തീയതി വരെ ഇത് നീട്ടിയേക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റു ജില്ലകളില്‍ 3 ഡിഗ്രിവരെ ചൂട് ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. 

സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത ഉള്ളതിനാൽ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. പൊള്ളുന്ന വെയിലില്‍ സംസ്ഥാനത്തിതുവരെ 284 പേര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. പത്ത് പേർക്ക് സൂര്യാഘാതമേറ്റു. വിവിധ ജില്ലകളിലായി 46 പേർക്ക് സൂര്യതാപമേറ്റു.

 56 പേർക്ക് ശരീരത്തിൽ ചൂടേറ്റ പാടുകളുമുണ്ടായി.തിരുവനന്തപുരം, പുനലൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.

ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പ്രശ്നങ്ങളുണ്ടായത് പത്തനംതിട്ട ജില്ലയിലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താൻ പ്രത്യേകം സമിതികള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. 

Related Post

സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ്

Posted by - Jun 26, 2018, 10:39 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് ഇന്ന് പതിനഞ്ച് പൈസ കുറഞ്ഞ് 78.63 രൂപയായി. ഡീസലിനും ഇന്ന് ലിറ്ററിന് പത്ത്…

തിയറ്റര്‍ പീഡനക്കേസ്: രഹസ്യമൊഴി രേഖപ്പെടുത്തും

Posted by - Jun 7, 2018, 11:23 am IST 0
മലപ്പുറം: തിയറ്റര്‍ പീഡനക്കേസില്‍ കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, തിയറ്റര്‍ ജീവനക്കാര്‍ , ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബ്,  തിയറ്റര്‍ മാനേജര്‍ എന്നിവരുടെ രഹസ്യമൊഴിയായിരിക്കും…

പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ കുറവ് 

Posted by - Nov 14, 2018, 10:51 am IST 0
കൊച്ചി : പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 80.77 രൂപയും ഡീസലിന്റെ വില 77.41 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍…

മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

Posted by - Nov 1, 2018, 08:17 am IST 0
കൊച്ചി: ഐജി മനോജ് എബ്രഹാമിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.  ശബരിമല വിഷയത്തില്‍ ബിജെപി…

മദ്യലഹരിയിലായിരുന്ന അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു

Posted by - Dec 10, 2018, 10:29 pm IST 0
കട്ടപ്പന : മദ്യലഹരിയിലായിരുന്ന അനുജന്‍ ജേഷ്ഠനെ കുത്തിക്കൊന്നു. ഇടുക്കി ബാലഗ്രാം ഗജേന്ദ്രപുരം സ്വദേശി വിഷ്ണുവാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ വിഷ്ണുവിന്റെ അനുജന്‍ ബിബിനെ (24) പൊലീസ് അറസ്റ്റ്…

Leave a comment