കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ശക്തി കേന്ദ്രങ്ങളില്‍ കാലിടറി യു.ഡി.എഫും ബി.ജെ.പിയും

514 0

ചെങ്ങന്നൂര്‍: കേരള രാഷ്ട്രീയം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നേറുമ്പോള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ മാന്നാറിലും പാണ്ടനാടും കാലിടറി. മാന്നാറിലെ 50 ബൂത്തുകളില്‍ നിന്നായി കഴിഞ്ഞ തവണ ലഭിച്ച വോട്ടുകളുടെ പകുതി പോലും നേടാന്‍ ഇത്തവണ യു.ഡി.എഫിന് സാധിച്ചില്ല. 

യു.ഡി.എഫിന് മാത്രമല്ല, ബി.ജെ.പിക്കും കനത്ത ക്ഷീണമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പാണ്ടനാട് പഞ്ചായത്തില്‍ കഴി‌ഞ്ഞ തവണ ലഭിച്ച വോട്ടുകള്‍ നേടാന്‍ ബി.ജെ.പിക്കും സാധിച്ചിട്ടില്ല. തിരുവന്‍വണ്ടൂരിലെ പത്തില്‍ ഒമ്ബത് ബൂത്തിലും ലീഡ് നേടിയാണ് സജി ചെറിയാന്റെ കുതിപ്പ്. പാണ്ടനാട് ഒട്ടുമിക്ക ബൂത്തുകളിലും എല്‍.ഡി.എഫ് ലീഡ് നേടിയപ്പോള്‍ മാന്നാറിലെ പോലെ ലീഡ് ഉയര്‍ത്താന്‍ സജി ചെറിയാണ് സാധിച്ചില്ല എന്നത് മാത്രമാണ് യു.ഡി.എഫിനുണ്ടായ ഏക ആശ്വാസം. 

Related Post

വാഹനാപകടം : മൂന്ന് മലയാളികള്‍ മരിച്ചു

Posted by - Jun 25, 2018, 08:16 am IST 0
പൊള്ളാച്ചി: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ…

ശബരിമലയില്‍ യുവതീ പ്രവേശനം ; യുവാവിന് നേരെ ആക്രമണം

Posted by - Nov 29, 2018, 12:15 pm IST 0
കൊച്ചി: ശബരിമലയില്‍ യുവതീ പ്രവേശന വിഷയത്തില്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ സംഗീതിനെ…

ദേവസ്വം ബോർഡ് അംഗത്തെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് പരിഗണിക്കും

Posted by - Nov 8, 2018, 08:13 am IST 0
കൊച്ചി: ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറി ആചാരലംഘനം നടത്തിയ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേവസ്വം…

കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Posted by - May 29, 2018, 08:33 am IST 0
കെവിന്റെ ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയില്‍ ഇന്ന് യുഡിഎഫ്, ബിജെപി,ദലിത് സംഘടനകളുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബിജെപി ജനറല്‍…

ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ്

Posted by - Jan 19, 2019, 09:27 am IST 0
നിലയ്ക്കല്‍: പ്രതിഷേധം ശക്തമാകുന്നതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ രേഷ്മ നിശാന്തിനേയും ഷാനിലയേയും പൊലീസ് മടക്കി അയക്കുകയായിരുന്നു. നിലയ്ക്കലില്‍…

Leave a comment