സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവാദം: ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍

120 0

തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. പ്രതിഭാഗത്തിന് അനുകൂലമായി ഡോ.ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം. പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാരോപിച്ചാണ് ഫോറന്‍സിക് വിദഗ്ധനായ ഡോ. ഉന്മേഷിനെ സസ്‌പെന്റു ചെയ്തത്. വിവാദം ഉണ്ടായി ഏഴു വര്‍ഷത്തിനു ശേഷമാണ് ഡോ.ഉന്മേഷ് കുറ്റവിമുക്തനായത്. സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയതോടെ സ്ഥാനക്കയറ്റം അടക്കം തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കിയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്.  

ഡോ.ഉന്മേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ഡോ.ശ്രീകുമാരി അധ്യക്ഷയായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഡോ. ഉന്മേഷിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് ഡോ.ഉന്മേഷ് ആയിരുന്നു. സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയത്. നേരത്തെ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലും ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉന്മേഷ് അവിഹിതമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. 

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആരാണെന്നതിനെ ചൊല്ലിയും തര്‍ക്കം വന്നിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഷേര്‍ളി വാസുവും ഡോ.ഉന്മേഷും തമ്മിലായിരുന്നു അവകാശ തര്‍ക്കം. പ്രോസിക്യുഷന്‍ ഡോ.ഷേര്‍ലി വാസുവിനെ ഹാജരാക്കിയപ്പോള്‍ പ്രതിഭാഗം ഡോ.ഉന്മേഷിനെ ഹാജരാക്കിയത് വിവാദമായിരുന്നു. സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് താനാണെന്നും ഡോ.ഷേര്‍ലി വാസു തിരുത്തലുകള്‍ വരുത്തിയതാണെന്നും ഉന്മേഷ് ആരോപിച്ചിരുന്നു. ഇതോടെ ഡോ.ഉന്മേഷ് പ്രതിഭാഗത്തേക്ക് കൂറുമാറിയെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Related Post

അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച്‌ കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു

Posted by - Sep 8, 2018, 07:41 am IST 0
പാലക്കാട്: പുതുപ്പള്ളിത്തെരുവില്‍ നഗരസഭയുടെ അറവുശാലയിലെ മാംസാംവശിഷ്ടങ്ങള്‍ ഭക്ഷിച്ച്‌ കാക്കകളും, തെരുവ് നായ്ക്കളും പരുന്തും ചത്തു. മുനവര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന അറവു ശാലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.  ഇവിടെ…

ഭാര്യയെ തീ കൊളുത്തികൊന്ന സംഭവം; ഭർത്തവ് അറസ്റ്റിൽ 

Posted by - May 3, 2018, 08:27 am IST 0
തൃശൂരിൽ വെച്ച് കഴിഞ്ഞ ഞായറാഴ്‌ച ഭാര്യ ജീതുവിനെ പ്രട്രോളൊഴിച്ച് തീ കൊളുത്തികൊന്ന ഭർത്താവ് വിരാജുവിനെ മുംബൈയിൽ വെച്ച് കേരള പോലീസ് പിടിച്ചു. കുടുംബ പ്രശ്നമാണ് വിരാജുവിനെ കൊലപാതകത്തിലേക്ക്…

കെ എം മാണിയുടെ മൃതശരീരം കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു

Posted by - Apr 11, 2019, 03:59 pm IST 0
പാലാ: കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്. …

 ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍

Posted by - May 20, 2018, 03:13 pm IST 0
തൃശൂര്‍: ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു നാളെ ഗുരുവായൂരില്‍. ഉച്ചക്ക് 12.45ന് ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി 1.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ഈ സമയം…

പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു

Posted by - Sep 30, 2018, 11:05 am IST 0
ശബരിമല : പമ്പയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സന്നിധാനത്തും, പമ്പയിലും ശക്തമായ മഴ തുടർച്ചയായി പെയ്തതോടെയാണ് പുഴ കര കവിഞ്ഞ് മണത്തിട്ടയിലേക്ക് കയറിയത്. വെള്ളപ്പാച്ചിലിൽ…

Leave a comment