ബി​ജെ​പി എം​പി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മെ​ഹ്ബൂ​ബ മു​ഫ്തി

99 0

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​ക്കെ​തി​രെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ ബി​ജെ​പി എം​പി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി. ഒ​രു സ്ത്രീ ​ഏ​തു വ​സ്ത്രം ധ​രി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച്‌ മ​റ്റാ​രും വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും അ​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ക്കു​ന്ന​വ​ര്‍​ക്ക് കാ​ര്യ​മാ​യ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നും മെ​ഹ്ബൂ​ബ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഈ ​ആ​ധു​നി​ക യു​ഗ​ത്തി​ലും പു​രു​ഷ​മേ​ധാ​വി​ത്വ​വും, സ്ത്രീ​വി​രു​ദ്ധ​ത​യും വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് നാ​ണ​ക്കേ​ടാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ബി​ജെ​പി നേ​താ​വ് ഹ​രീ​ഷ് ദ്വി​വേ​ദി​യാ​ണ് പ്രി​യ​ങ്ക​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തെ അ​ധി​ക്ഷേ​പി​ച്ച്‌ രം​ഗ​ത്തെ​ത്തി​യ​ത്. രാ​ഹു​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തേ​പോ​ലെ​ത​ന്നെ പ്രി​യ​ങ്ക​യും പ​രാ​ജ​യ​പ്പെ​ടും. ഡ​ല്‍​ഹി​യി​ല്‍ ജീ​ന്‍​സും ടീ​ഷ​ര്‍​ട്ടും ധ​രി​ക്കു​ന്ന പ്രി​യ​ങ്ക മ​ണ്ഡ​ല​ത്തി​ലെ​ത്തു​ന്പോ​ള്‍ മാ​ത്രം സാ​രി​യും സി​ന്ദൂ​ര​വും അ​ണി​യും- എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ബി​ജെ​പി നേ​താ​വി​ന്‍റെ പ​രാ​മ​ര്‍​ശം. 

ഇ​ത് ആ​ദ്യ​മാ​യ​ല്ല ബി​ജെ​പി നേ​താ​ക്ക​ള്‍ പ്രി​യ​ങ്ക​യ്ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ക്ത​രാ​യ നേ​താ​ക്ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ കോ​ണ്‍​ഗ്ര​സ് ചോ​ക്ലേ​റ്റ് നേ​താ​ക്ക​ളെ ഇ​റ​ക്കു​ന്നു എ​ന്ന് ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് വി​ജ​യ​വ​ര്‍​ഗി​യ പ​രി​ഹ​സി​ച്ചി​രു​ന്നു. പ്രി​യ​ങ്ക സു​ന്ദ​രി​യാ​ണെ​ങ്കി​ലും രാ​ഷ്ട്രീ​യ​ത്തി​ല്‍ നേ​ട്ട​വും ക​ഴി​വും ഇ​ല്ലെ​ന്നു​മാ​യി​രു​ന്നു ബി​ഹാ​ര്‍ മ​ന്ത്രി വി​നോ​ദ് നാ​രാ​യ​ണ്‍ ഝാ​യു​ടെ പ​രാ​മ​ര്‍​ശം. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ രാ​വ​ണ​നും സ​ഹോ​ദ​രി പ്രി​യ​ങ്ക ശൂ​ര്‍​പ്പ​ണ​ക​യു​മാ​ണെ​ന്നാ​ണ് റോ​ഹാ​നി​യി​ലെ ബി​ജെ​പി എം​എ​ല്‍​എ സു​രേ​ന്ദ്ര സിം​ഗ് ആ​ക്ഷേ​പി​ച്ച​ത്. 

കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി അ​ടു​ത്തി​ടെ പ്രി​യ​ങ്ക​യെ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി നി​യ​മി​ച്ചി​രു​ന്നു. മോ​ദി​യു​ടെ വാ​രാ​ണ​സി ഉ​ള്‍​പ്പെ​ടു​ന്ന ഉ​ത്ത​ര യു​പി​യു​ടെ ചു​മ​ത​ല​യാ​ണ് പ്രി​യ​ങ്ക​യ്ക്കു ന​ല്‍​കി​യി​ട്ടു​ള്ള​ത്.

Related Post

ഇറാന്‍റെ ആണവ പദ്ധതിയുടെ രേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി

Posted by - May 1, 2018, 11:21 am IST 0
ജെറുസലേം: ഇറാന്‍റെ ആണവ പദ്ധതിയുടെ രേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​യു​ടെ ഇ​സ്ര​യേ​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ നെതന്യാഹുവിന്‍റെ…

പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി

Posted by - Oct 28, 2018, 09:10 am IST 0
ടോക്കിയോ:രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി. ജപ്പാൻ പ്രാധാനമന്ത്രി ഷിൻസോ ആബേയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.  ജപ്പാൻ പ്രധാനമന്ത്രിയുടെ ഒഴിവുകാല വസതിയിലാണ് നരേന്ദ്രമോദിക്ക്…

കാമുകിയെ പീഡിപ്പിച്ച യുവാവിന് 3 വർഷം തടവ്

Posted by - May 3, 2018, 08:49 am IST 0
ദുബൈയിൽ വെച്ച് കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ചതിനുശേഷം റൂമിൽ നിന്നും നഗ്‌നയാക്കി പുറത്തേക്ക് തള്ളിയ എമിറേറ്റി യുവാവിന് 3 വർഷം തടവ്. 2017 ജനുവരി 21 ന് യുവതിയെ…

അമേരിക്കയില്‍ മൂന്നു പാര്‍ലറുകളില്‍ വെടിവെപ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു  

Posted by - Mar 17, 2021, 06:48 am IST 0
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയില്‍ മൂന്ന് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് പേര്‍ ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. പ്രതിയെന്ന് കരുതുന്ന 21 കാരനെ…

പാകിസ്താനില്‍ ട്രെയിൻ തീപിടിച് 65 പേർ മരിച്ചു 

Posted by - Oct 31, 2019, 03:05 pm IST 0
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ  തീപ്പിടിച് 65 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം നടന്നത് .ട്രെയിനിലെ…

Leave a comment