ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് നാടുവിട്ട യുവാവ് കൊല്ലപ്പെട്ടതായി വിവരം 

230 0

കണ്ണൂര്‍: ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് രണ്ടു മാസം മുമ്പ് നാടുവിട്ട സംഘത്തിലെ യുവാവ് കൊല്ലപ്പെട്ടതായി വിവരം. കണ്ണൂര്‍ സിറ്റിയില്‍ താമസിച്ചിരുന്ന അഴീക്കോട് പൂതപ്പാറ സ്വദേശി അന്‍വര്‍ മരിച്ചതായി കണ്ണൂരില്‍ ഒരാള്‍ക്കാണ് ശബ്ദസന്ദേശം ലഭിച്ചത്. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഈയിടെ അന്‍വറിന്റെ ഭാര്യ അഫ്സീല ഒരു സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചാറ്റിംഗില്‍ ഇവ‌ര്‍ അഫ്ഗാനിസ്ഥാനിലാണെന്ന് സൂചിപ്പിച്ചിരുന്നു. ഭര്‍ത്താവ് കൊല്ലപ്പെട്ടതായി പറഞ്ഞില്ലെങ്കിലും അതീവ ദു:ഖിതയായാണ് ഇവര്‍ സംസാരിച്ചതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ നവംബര്‍ 20നാണ് പത്തു പേരുടെ സംഘം നാടുവിട്ടതായി പൊലീസിന് വിവരം ലഭിച്ചത്. അന്‍വറിനു പുറമേ ഭാര്യ അഫ്സീല, മൂന്നു മക്കള്‍, പൂതപ്പാറയിലെ കെ. സജാദ്, ഭാര്യ ഷാഹിന, രണ്ടു മക്കള്‍, സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മൈസൂരുവിലേക്ക് എന്നു പറഞ്ഞ് വീടുവിട്ട ഇവര്‍ തിരച്ചെത്താതിരുന്നപ്പോള്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് അന്വേഷണം.

കണ്ണൂര്‍ പാപ്പിനിശേരിയില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന് സിറിയയില്‍ കൊല്ലപ്പെട്ട ഷമീറിന്റെ ഭാര്യ ഫൗസിയയുടെ സഹോദരിയാണ് അന്‍വറിന്റെ ഭാര്യ അഫ്സീല. ഷമീറിന്റെ മക്കളായ സല്‍മാന്‍, സഫ്‌വാന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതിനു ശേഷമാണ് അന്‍വറും കുടുംബവും ഐസിസില്‍ ചേരാന്‍ തീരുമാനിച്ചത്. ജില്ലയില്‍ നിന്ന് സിറിയയിലേക്കും മറ്റും പോയവരില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചു പേരെ തുര്‍ക്കി പൊലീസ് പിടികൂടി തിരിച്ചയച്ചിരുന്നു.

Related Post

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം 

Posted by - Oct 7, 2018, 11:35 am IST 0
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍…

പാകിസ്താനില്‍ ട്രെയിൻ തീപിടിച് 65 പേർ മരിച്ചു 

Posted by - Oct 31, 2019, 03:05 pm IST 0
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ  തീപ്പിടിച് 65 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം നടന്നത് .ട്രെയിനിലെ…

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു

Posted by - Dec 19, 2019, 10:27 am IST 0
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. ഇംപീച്ച്‌മെന്റിന് വിധേയനാകുന്ന മൂന്നാമത്തെ യുഎസ് പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്.പ്രമേയത്തിന്റെ ആദ്യഭാഗം 197-നെതിരെ 230…

ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

Posted by - Jun 7, 2019, 07:33 pm IST 0
ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍…

ദുബായില്‍ എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിക്കുന്നു

Posted by - Jan 21, 2019, 05:08 pm IST 0
ദുബായ് : 'താങ്കളുടെ എടിഎം കാര്‍ഡ് പുതുക്കാത്തതിനാല്‍ റദ്ദായിട്ടുണ്ട്. കാര്‍ഡ് ഉപയോഗിക്കാന്‍ താങ്കള്‍ താഴെ കാണുന്ന മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുക' ഇത്തിസാലാത്ത് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് അറബിക്,…

Leave a comment