ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

187 0

ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട് മെഗ്രാലില്‍ നിന്ന് മൂന്നു കുട്ടികള്‍ അടക്കം ആറു പേരെയാണ് കാണാതായത്. കാസര്‍കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും നേരത്തെയും നിരവധി പേര്‍ ഭീകര സംഘടനയായ ഐഎസിലേക്ക് എത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഇവരില്‍ പലരും കൊല്ലപ്പെട്ടതായി അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിക്കുകയും ചെയ്തു. 

കേരളത്തില്‍ നിന്ന് വ്യാപകമായി ഐഎസ് റിക്രൂട്ട്‌മെന്റ് നടന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും അറിഞ്ഞത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം 11 പേര്‍ കൂടി കാണാതായി ആശങ്ക കൂട്ടുകയാണ് . ഉപ്പളയില്‍ നിന്നും അഞ്ചു പേരേയും കാണുന്നില്ല. ദുബായിലേക്ക് തിരിച്ച ഇവരെ പിന്നീട് കാണാതാകുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.ഇവര്‍ ദുബായിലെത്തിയിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയതാണ് ഐഎസിലേക്കു റിക്രൂട്ട്‌മെന്റിന്റെ ഭാഗമാണോ എന്ന സംശയം ഉയരാന്‍ കാരണം. എന്നാല്‍ ഇവര്‍ ദുബായില്‍ നിന്നും എവിടേക്കാണ് പോയതെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Post

ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു

Posted by - Feb 8, 2020, 04:16 pm IST 0
ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു.  കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ വെള്ളിയാഴ്ച മാത്രം മരിച്ചത് 86 പേരാണ്. 34,546…

ആശുപത്രിയില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

Posted by - Jun 27, 2018, 08:13 am IST 0
വാഷിംഗ്ടണ്‍: ടെക്‌സസിലെ കൊറിയെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ സ്‌ഫോടനം. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്. ആശുപത്രിയുടെ കെട്ടിടത്തിനുള്ളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ്…

സിറിയയിൽ മിസൈൽ ആക്രമണം 

Posted by - Apr 9, 2018, 10:01 am IST 0
സിറിയയിൽ മിസൈൽ ആക്രമണം  സിറിയൻ മിലിട്ടറി വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയയിലെ തായ്‌ഫുർ മിലിട്ടറി വിമാനത്താവളത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി പേർ മരിച്ചു. ഇന്നലെ ഭൗമ…

മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി

Posted by - Oct 24, 2018, 08:58 pm IST 0
ഇസ്താംബുള്‍: കൊല്ലപ്പെട്ട അറബ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ഈസ്താംബുളിലെ സൗദി കോണ്‍സുലേറ്റിന് സമീപത്തു നിന്ന് ലഭിച്ചതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.  ഖഷോഗിയുടെ മുഖം…

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:57 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

Leave a comment