ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം ; നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രപ്രകാരമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

368 0

തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മാണത്തിന്റെ ഉദ്ഘാടന ചടങ്ങിന് നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചതിന് വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. നിലവിളക്കിന്റെ എല്ലാ തിരികളും താന്‍ ഒറ്റയ്ക്ക് കത്തിച്ചത് ഹൈന്ദവ ശാസ്ത്രപ്രകാരമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രനും എ.സമ്ബത്ത് എംപിയും ഉള്‍പ്പെടെയുള്ള അതിഥികള്‍ വേദിയിലിരുന്നിട്ടും ആര്‍ക്കും അവസരം നല്‍കാതെ തിരികളെല്ലാം കണ്ണന്താനം തന്നെ ഒറ്റയ്ക്ക് കൊളുത്തിയെന്ന വാര്‍ത്തകള്‍ക്കാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച്‌ ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ട്. ഞാന്‍ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നല്‍കുമ്പോള്‍ അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാള്‍ മാത്രം വിളക്ക് കത്തിച്ചാല്‍ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തു.

സ്വാമിജിയുടെ വാക്കുകള്‍ അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കില്‍ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കില്‍ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങള്‍ പറയുന്നത്. അത് പ്രകാരമാണ് ഞാന്‍ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി.

Related Post

പ്രജ്ഞാ സിംഗ് താക്കൂർ പ്രതിരോധ പാർലമെന്ററി സമിതിയിൽ   

Posted by - Nov 21, 2019, 04:11 pm IST 0
ന്യൂ ഡൽഹി : ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂറിനെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാർലമെന്ററി കൂടിയാലോചന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.  മാലേഗാവ് സ്‌ഫോടനക്കേസിലെ  പ്രധാന പ്രതിയാണ് പ്രജ്ഞാ…

പുതിയ സാമ്പത്തിക ഉപദേഷ്‌ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു

Posted by - Dec 7, 2018, 06:00 pm IST 0
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ സാമ്പത്തിക ഉപദേഷ്‌ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു. അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ഇന്ത്യന്‍ സ്‌കൂള്‍ ഒഫ് ബിസിനസിലെ സെന്റര്‍ ഫോര്‍ അനലിറ്റിക്കല്‍…

നവംബർ 8ന് കർത്താർപൂർ ഇടവഴി രാജ്യത്തിന് സമർപ്പിക്കും

Posted by - Oct 13, 2019, 11:28 am IST 0
ന്യൂ ഡൽഹി : കർത്താർപൂർ ഇടവഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബർ 8ന് രാജ്യത്തിന് സമർപ്പിക്കും. കേന്ദ്ര മന്ത്രി ഹർസിമ്രത്ത് കൗർ ട്വിറ്റർ വഴി അറിയിച്ചു. പഞ്ചാബിലെ…

രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു

Posted by - Apr 22, 2018, 02:51 pm IST 0
ന്യൂഡൽഹി : രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ട്  ഡൽഹിയിലെ മംഗോൾപുരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത തന്റെ ഭാര്യയ്ക്ക്  അവിഹിത ബന്ധത്തിൽ ഉണ്ടായ…

സമയപരിധി തീരുന്നു; രാഹുല്‍ അധ്യക്ഷപദവി ഒഴിയുമോ; ഉത്കണ്ഠയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  

Posted by - Jun 25, 2019, 11:09 pm IST 0
ന്യൂഡല്‍ഹി: അധ്യക്ഷപദവിയില്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ ഒരു മാസ സമയപരിധി ഇന്ന് അവസാനിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ,…

Leave a comment