യാത്രയ്ക്കിടെ പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയ്യോടെ പിടികൂടി

205 0

പനാജി: യാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയ്യോടെ പിടികൂടി. ക്രിസ്മസ് ദിനത്തില്‍ അഹമ്മദാബാദില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനം പറക്കുന്നതിനിടെ ഇയാള്‍ ശുചിമുറിയില്‍ കയറി പുകവലിക്കുകയായിരുന്നു. തുടര്‍ന്ന് പുകയുടെ ഗന്ധം പുറത്തേക്കെത്തിയതോടെ ജീവനക്കാര്‍ ഇയാളെ പിടികൂടുകയും ചെയ്തു.

ഇന്ത്യയില്‍ ആഭ്യന്തര വിമാനസര്‍വ്വീസുകളില്‍ പുകവലിക്കുന്നത് നിയമവിരുദ്ധമാണ്. ഒടുവില്‍ വിമാനം ഗോവയിലെത്തിയപ്പോള്‍ പൊലീസ് ഇയാളെ പിടികൂടി സി.ഐ.എസ്.എഫിന് കൈമാറുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ വിമാനത്തില്‍ പുകവലിക്കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് യാത്രക്കാരനെയും കുടുംബത്തിനെയും ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിവിട്ടിരുന്നു. ബഹളത്തെ തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂറാണ് വൈകിയത്.

Related Post

നിര്‍ഭയ കേസിൽ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു

Posted by - Dec 18, 2019, 01:48 pm IST 0
ന്യൂഡൽഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങ് നൽകിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. മുൻപ്  ഡൽഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് കൊണ്ടാണ്  …

പുല്‍വാമയില്‍ ഭീകരാക്രമണം

Posted by - Oct 16, 2019, 05:06 pm IST 0
ശ്രീനഗര്‍: ഛത്തീസ്ഗഢില്‍ നിന്നുള്ള  തൊഴിലാളിയെ ഭീകരര്‍ വധിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് സംഭവം.   വ്യാപാരം തടസപ്പെടുത്തുന്നതിനും ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിനും വേണ്ടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടെ, കശ്മീരിലെ…

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടനിലയില്‍  

Posted by - May 12, 2019, 10:10 am IST 0
കൊല്‍ക്കത്ത: തെരഞ്ഞടുപ്പ് ഇന്ന് നടക്കാനിരിക്കെ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയില്‍ നിന്ന് 167 കിലോമീറ്റര്‍ ദൂരെയുള്ള ജാര്‍ഗ്രാമില്‍ ഇന്നാണ് വോട്ടെടുപ്പ്. രമിണ്‍…

കെ. സുരേന്ദ്രൻ  കേരള ബി ജെ പി പ്രസിഡന്റ് 

Posted by - Feb 15, 2020, 12:44 pm IST 0
തിരുവനന്തപുരം: കെ.സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി ബിജെപി കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തു.  ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. 

ശിശുമരണങ്ങളെ സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ഒഴിഞ്ഞു മാറി

Posted by - Jan 5, 2020, 03:59 pm IST 0
അഹമ്മദാബാദ്: രാജസ്ഥാനിലെ ശിശുമരണങ്ങള്‍ക്ക് പിറകെ ഗുജറാത്ത് ആശുപത്രിയിലെ കൂട്ട ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു . ഗുജറാത്തിലെ രണ്ട് ആശുപത്രികളിലായി ഡിസംബറില്‍ മാത്രം മരിച്ചത് 219…

Leave a comment