'ഗോഡ്‌സെ ഹിന്ദു തീവ്രവാദി' പരാമര്‍ശം: കമല്‍ഹാസന് മുന്‍കൂര്‍ ജാമ്യം  

460 0

ചെന്നൈ: 'ഗോഡ്‌സെ ഹിന്ദു തീവ്രവാദി' പരാമര്‍ശത്തില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്റും നടനുമായ കമല്‍ഹാസന് മദ്രാസ് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം. കമല്‍ ഹാസനെ ഈ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. കമല്‍ഹാസന്‍ മുന്‍കൂര്‍ ജാമ്യം തേടി മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രസ്താവന പിന്‍വലിക്കില്ലെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു.

'സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‌സെയാണെ'ന്നായിരുന്നു കമല്‍ഹാസന്റെ പരാമര്‍ശം. ഇത് ആളുകളെ ഭിന്നിപ്പിക്കുന്ന പരാമര്‍ശമാണെന്ന് കാട്ടി തമിഴ്‌നാട് സര്‍ക്കാര്‍ കമല്‍ഹാസനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങിയിരുന്നു.

ഗോഡ്‌സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചതിനെതിരെ ബിജെപിയും അണ്ണാ ഡിഎംകെയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനക്ക് പിന്നാലെ കമല്‍ഹാസനെതിരെ രണ്ട് തവണ ആക്രമണമുണ്ടായി. അറവാക്കുറിച്ചിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കമല്‍ ഹാസന് നേരെ ഒരു വിഭാഗം ആളുകള്‍ ചീമുട്ടയും കല്ലും എറിഞ്ഞു. ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ് കമല്‍ ഹാസനെ ആക്രമിച്ചത്. നേരെത്തെ മധുരയിലെ തിരുപ്പറന്‍കുന്‍ഡ്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമലിന് നേരെ ബിജെപി ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞിരുന്നു.

Related Post

നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു 

Posted by - Mar 10, 2018, 08:02 am IST 0
നീരവിനും മുൻപേ ബാങ്കുകൾ ചതിക്കപ്പെട്ടിരുന്നു  നീരവ് മോദി പ്രശ്നം പൊങ്ങിവരുന്നത് ഈ വർഷമാണെങ്കിലും ബാങ്കുകൾക്ക് മുൻപേ നഷ്ട്ടങ്ങൾ നേരിട്ടികൊണ്ടിരുന്നു എന്ന പുതിയ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 8,40,958…

ശ്രീലങ്കൻ തമിഴരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ സാക്ഷാത്കരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

Posted by - Feb 8, 2020, 10:20 pm IST 0
ന്യൂഡല്‍ഹി:  ശ്രീലങ്കയിലെ തമിഴ് വിഭാഗത്തിന്റെ ആവശ്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക്…

കര്‍ണ്ണാടകയില്‍ ഇന്ന് വിശ്വാസ വോട്ടെടുണ്ടാകില്ല? 

Posted by - May 19, 2018, 11:18 am IST 0
ബംഗളൂരു: കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കുമോ എന്ന കാര്യത്തില്‍ സംശയം. പ്രോടേം സ്പീക്കറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. ഈ വിഷയത്തില്‍ തീരുമാനം…

നാനാത്വത്തില്‍ ഏകത്വമാണ് ഭാരതത്തിന്റെ ശക്തി:  നരേന്ദ്ര മോദി

Posted by - Dec 22, 2019, 04:03 pm IST 0
ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിലൂടെ ജനവിധിയാണ് നടപ്പായതെന്നും ഇതിനെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും…

എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമില്ല: അമിത് ഷാ 

Posted by - Dec 24, 2019, 10:30 pm IST 0
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്  വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. എൻ.ആർ.സിയും എൻ.പി.ആറും തമ്മിൽ ബന്ധമില്ല,​ എൻ.ആർ.സിയിൽ പാർലമെന്റിലോ മന്ത്രിസഭയിലോ ചർച്ചനടത്തയിട്ടില്ല. ഇക്കാര്യത്തിൽ…

Leave a comment