മഹാരാഷ്ട്രയില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായി കൂട്ടിയിടിച്ച് 13 മരണം  

241 0

ബുല്‍ധാന: മഹാരാഷ്ട്രയില്‍ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായി കൂട്ടിയിടിച്ച് 13 മരണം. മരിച്ചവരില്‍ ആറ് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മഹാരാഷ്ട്രയിലെ ബുല്‍ധാനയ്ക്ക് സമീപമാണ് അപകടം. പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്.

ഓട്ടത്തിനിടെ ട്രക്കിന്റെ ഒരു ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് എതിരെ വരുകയായിരുന്ന മഹീന്ദ്ര മാക്സി ടെമ്പോയുമായി ഇടിക്കുകയായിരുന്നു. ടെമ്പോ യാത്രക്കാര്‍ മല്‍ക്കപൂരില്‍ നിന്ന് അനൂര്‍ബാദിലേക്ക് പോവുകയായിരുന്നു. ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇടിയുടെ ആഘാതത്തില്‍ പരസ്പരം കൊരുത്തു പോയ വാഹനങ്ങള്‍ ജെ.സി.ബി എത്തിച്ചാണ് വേര്‍പെടുത്തിയത്.

Related Post

ജാലിയൻ വാലാബാഗ് കൂട്ടക്കുരുതി നടന്നിട്ട് 100 വർഷം

Posted by - Apr 13, 2019, 12:00 pm IST 0
ലോകമനസാക്ഷിയെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറ് വർഷം പിന്നീടുന്നു. 1919 ഏപ്രിൽ 13 ന് അമൃത്‍സറിലുണ്ടായ വെടിവെപ്പിൽ ആയിരങ്ങളാണ് മരിച്ചുവീണത്. സംഭവത്തിൽ ഒരു നൂറ്റാണ്ടിനിപ്പുറം…

യു.എ ഖാദറിന് മാതൃഭൂമി സാഹിത്യ പുരസ്‌കാരംസമ്മാനിച്ചു

Posted by - Dec 31, 2019, 09:22 am IST 0
കോഴിക്കോട്:  പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിന് 2019 ലെ മാതൃഭൂമി പുരസ്‌കാരം സമ്മാനിച്ചു. മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം കോഴിക്കോട് കെ.പി കേശവമേനോന്‍…

മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ

Posted by - Mar 9, 2018, 02:41 pm IST 0
മലയാളി ദമ്പതികൾ കൊല്ലപ്പെട്ടനിലയിൽ  ഭോപ്പാലിലെ നർമ്മദ നഗറിൽ താമസിക്കുന്ന മലയാളി ദമ്പതികളായ ജി കെ നായർ ഭാര്യ ഗോമതി എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തിയത്. രാവിലെ വീട്ടിലേക്ക്…

ആദ്യഫലസൂചനകളില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍  

Posted by - May 23, 2019, 08:49 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 18ഇടത്ത് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം…

സ്കൂളുകളില്‍ ഇനി കുട്ടികള്‍ സന്ന്യാസിമാരുടെ പ്രഭാഷണം കേള്‍ക്കണം, വന്ദേമാതരം പാടണം

Posted by - Jun 13, 2018, 08:33 am IST 0
ജയ്പൂര്‍: സ്കൂളുകളില്‍ ഇനി കുട്ടികള്‍ സന്ന്യാസിമാരുടെ പ്രഭാഷണം കേള്‍ക്കണം, വന്ദേമാതരം പാടണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂളുകളില്‍ നിന്നാണ് ഇതിന്റെ തുടക്കം. മധ്യപ്രദേശില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടപ്പിലാക്കിയിരുന്നു.…

Leave a comment