അബുദാബിയില്‍ വീടിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു

120 0

അബുദാബി: താമസ കെട്ടിടത്തിന് തീപിടിച്ച്‌ 6 കുട്ടികളടക്കം 8 പേര്‍ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളാണ്. മരിച്ച രണ്ട് പേര്‍ സ്ത്രീകളാണ്. കുടുംബ നാഥന്‍ രാവിലെ സമീപത്തുളള മസ്ജിദില്‍ പോയി നമസ്‌ക്കരിച്ച്‌ വരുമ്പോഴാണ് വീട്ടിന് തീപിടിച്ച സംഭവം കാണുന്നത്. 

രക്ഷപ്പെടാന്‍ വേണ്ടി അലറി വിളിച്ച കുടുംബാംഗങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി കുടുംബനാഥനും സുഹൃത്തായ സുദാനി പൗരനും കൂടി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു.തീ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വീട്ടിലെല്ലാവരും ഉറങ്ങുകയായിരുന്നു. അപകടത്തിന്റെ കാരണം പോലീസും സിവില്‍ ഡിഫന്‍സ് അധികൃതരും കൂടി അന്വേഷിക്കുകയാണ്. മൃതദേഹങ്ങള്‍ വൈകിട്ട് 3.30 ന് മയ്യത്ത് നമസ്‌ക്കാരത്തിന് ശേഷം ബനിയാസ് ഖബറിസ്ഥാനില്‍ മറവ് ചെയ്തു. .

Related Post

നേപ്പാളില്‍ ബസ് അപകടത്തില്‍ 21 പേര്‍ മരിച്ചു;15 പേര്‍ക്ക് പരിക്കേറ്റു

Posted by - Dec 22, 2018, 12:19 pm IST 0
കാഠ്മണ്ഡു: നേപ്പാളില്‍ ബസ് അപകടത്തില്‍ 21 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. കോളേജ് വിദ്യാര്‍ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പഠന യാത്രകഴിഞ്ഞ് ഗൊരാഹിയിലേക്ക് മടങ്ങുകയായിരുന്ന…

കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേർ മരിച്ചു 

Posted by - Feb 10, 2020, 09:42 am IST 0
ബെയ്ജിങ്: കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേരുടെ ജീവനെടുത്തു. കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയി. എന്നാല്‍, പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ആറുദിവസമായി കുറവുണ്ടെന്ന്…

ആശുപത്രിയില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

Posted by - Jun 27, 2018, 08:13 am IST 0
വാഷിംഗ്ടണ്‍: ടെക്‌സസിലെ കൊറിയെല്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ സ്‌ഫോടനം. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്. ആശുപത്രിയുടെ കെട്ടിടത്തിനുള്ളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്താണ്…

പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി

Posted by - Oct 28, 2018, 09:10 am IST 0
ടോക്കിയോ:രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി. ജപ്പാൻ പ്രാധാനമന്ത്രി ഷിൻസോ ആബേയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.  ജപ്പാൻ പ്രധാനമന്ത്രിയുടെ ഒഴിവുകാല വസതിയിലാണ് നരേന്ദ്രമോദിക്ക്…

ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം 

Posted by - Nov 23, 2018, 11:29 am IST 0
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ട്. മൂന്നംഗ സംഘമാണ് ഗ്രനേഡും തോക്കുകളും ഉപയോഗിച്ച്‌ ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികളെ…

Leave a comment