അബുദാബിയില്‍ വീടിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു

174 0

അബുദാബി: താമസ കെട്ടിടത്തിന് തീപിടിച്ച്‌ 6 കുട്ടികളടക്കം 8 പേര്‍ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളാണ്. മരിച്ച രണ്ട് പേര്‍ സ്ത്രീകളാണ്. കുടുംബ നാഥന്‍ രാവിലെ സമീപത്തുളള മസ്ജിദില്‍ പോയി നമസ്‌ക്കരിച്ച്‌ വരുമ്പോഴാണ് വീട്ടിന് തീപിടിച്ച സംഭവം കാണുന്നത്. 

രക്ഷപ്പെടാന്‍ വേണ്ടി അലറി വിളിച്ച കുടുംബാംഗങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി കുടുംബനാഥനും സുഹൃത്തായ സുദാനി പൗരനും കൂടി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു.തീ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വീട്ടിലെല്ലാവരും ഉറങ്ങുകയായിരുന്നു. അപകടത്തിന്റെ കാരണം പോലീസും സിവില്‍ ഡിഫന്‍സ് അധികൃതരും കൂടി അന്വേഷിക്കുകയാണ്. മൃതദേഹങ്ങള്‍ വൈകിട്ട് 3.30 ന് മയ്യത്ത് നമസ്‌ക്കാരത്തിന് ശേഷം ബനിയാസ് ഖബറിസ്ഥാനില്‍ മറവ് ചെയ്തു. .

Related Post

അമേരിക്കയില്‍ മൂന്നു പാര്‍ലറുകളില്‍ വെടിവെപ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു  

Posted by - Mar 17, 2021, 06:48 am IST 0
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയില്‍ മൂന്ന് പാര്‍ലറുകളിലായി നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആറ് പേര്‍ ഏഷ്യന്‍ വംശജരായ സ്ത്രീകളാണ്. പ്രതിയെന്ന് കരുതുന്ന 21 കാരനെ…

വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26 വയസുകാരന് ദാരുണാന്ത്യം

Posted by - Jan 18, 2019, 10:23 pm IST 0
ഷാര്‍ജ: ദൈത്-ഷാര്‍ജ റോഡില്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26 വയസുകാരന് ദാരുണാന്ത്യം . ബ്രിഡ്ജ് 10ന് സമീപത്തായിരുന്നു അപകടം.വാഹനം ഓടിക്കുന്നതിനിടെ ഏതാനും നിമിഷം ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന്…

റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം

Posted by - Feb 28, 2020, 03:40 pm IST 0
റോം:  റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടു. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംസാരിച്ചതിനു  പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖമായതിനാല്‍ വ്യാഴാഴ്ച…

പാകിസ്താനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി

Posted by - Sep 21, 2018, 07:15 pm IST 0
പാകിസ്താന്‍ വിദേശകാര്യ മന്ത്രിയുമായി നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി. അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി…

ടിക് ടോക്ക്; വീഡിയോ ഷൂട്ടിനിടെ തോക്കില്‍ നിന്നും വെടിയേറ്റ് കൗമരക്കാരന്‍ കൊല്ലപ്പെട്ടു

Posted by - Apr 15, 2019, 06:44 pm IST 0
ദില്ലി: ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ സുഹൃത്തിന്‍റെ കൈയിലുണ്ടായിരുന്ന തോക്കിൽനിന്നു വെടിയേറ്റ് കൗമാരക്കാരൻ മരിച്ചു. ദില്ലിയിലെ ഇന്ത്യാ ഗേറ്റിനു സമീപത്തെ രഞ്ജിത് സിംഗ് ഫ്ളൈഓവറിലാണു സംഭവം. സൽമാൻ…

Leave a comment