രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം

360 0

തിരുവനന്തപുരം: രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സി.പി.എം. രാമായണമാസാചരണത്തോട് അനുബന്ധിച്ച്‌ രാമായണത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും നടത്തുവാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. രാമായണ പാരായണത്തിനൊപ്പം ഇതിഹാസത്തിന്റെ സാമൂഹിക പശ്ചാത്തലം വിശദീകരിക്കുന്ന സെമിനാറുകളും പ്രഭാഷണങ്ങളും ഉണ്ടാകുന്നതാണ്. ഈ മാസം 25ന് സംസ്ഥാനതല സെമിനാറും തുടര്‍ന്ന് എല്ലാ ജില്ലകളിലും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടത്തുകയും ചെയ്യും. 

ഇതിനു മുമ്പ് അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും സിപിഎം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ആദ്യമായാണ് രാമായണമാസാചരണത്തിലേക്ക് കടക്കുന്നത് . ബി.ജെ.പിയുടെ ക്ഷേത്രങ്ങള്‍ കൈയ്യടക്കാനുള്ള ശ്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ അമ്ബലക്കമ്മറ്റിക്കാരുടെ യോഗവും വിളിക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി പാര്‍ട്ടി സ്വയം മാറുന്നതിന്റെ തെളിവാണ് രാമായണ മാസാചരണം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സി.പി.എം നേരിട്ടല്ല ഈ ഇടപെടല്‍ നടത്തുന്നത്. പാര്‍ട്ടിയുടെ ഭാഗമായുള്ള സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുക.

Related Post

പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത 

Posted by - Mar 18, 2018, 08:14 am IST 0
പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാൻ ശ്രമമെന്ന് പോലീസ് റിപ്പോർട്ട്. ഇതിനായി ആർ. എസ്.എസ് പ്രഫഷണൽ ഗുണ്ടാ…

തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന്; രാഹുല്‍ കടുത്ത നിരാശയില്‍; പിസിസി അധ്യക്ഷന്മാരുടെ രാജി തുടങ്ങി  

Posted by - May 24, 2019, 07:19 pm IST 0
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ് വാങ്ങിയ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ എഐസിസി നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയിലാകും യോഗം. തോല്‍വിയുടെ…

നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

Posted by - Apr 15, 2019, 04:34 pm IST 0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15, 16 തീയതികളിലായി രണ്ട്…

വേണ്ടിവന്നാൽ രാഷ്ട്രീയത്തിൽ കമൽഹാസനുമായി കൈകോർക്കും: രജനി കാന്ത് 

Posted by - Nov 20, 2019, 10:33 am IST 0
ചെന്നൈ:  കമൽഹാസനുമായി രാഷ്ട്രീയത്തിൽ കൈകോർക്കുമെന്ന സൂചന നൽകി സൂപ്പർസ്റ്റാർ രജനീകാന്ത്. നാടിൻറെ വികസനത്തിനായി കമൽഹാസനുമായി കൈകോർക്കേണ്ടി വന്നാൽ അതിനു തയ്യാറാണെന്ന്  അദ്ദേഹം ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു. കവി…

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

Posted by - Oct 4, 2018, 10:12 pm IST 0
സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍…

Leave a comment