കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയുള്‍പ്പെടെ അഞ്ചു പേരെ കാമുകന്‍ കൊലപ്പെടുത്തി: നാടിനെ നടുക്കിയ കൊലപാതകം നടന്നതിങ്ങനെ 

134 0

അബുദാബി: കാമുകിക്ക് മറ്റൊരാള്‍ പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ മനംനൊന്ത് മസാജ് സെന്ററിലെ ജോലിക്കാരന്‍ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസ് നാളെ ഹൈക്കോടതിയില്‍. ഈ വര്‍ഷം ആദ്യമാണ് നടുക്കിയ സംഭവം നടന്നത്. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയെ കത്തി ഉപയോഗിച്ച്‌ വധിച്ചശേഷം പാര്‍ലറില്‍ ഉണ്ടായിരുന്ന നാലു സ്ത്രീകളെയും പ്രതി കൊലപ്പെടുത്തി. ബംഗ്ലാദേശ് സ്വദേശിയായ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോഴാണ് കോടതിയുടെ പരിഗണനയില്‍ എത്തിയത്. 

ഇന്തൊനീഷ്യന്‍ യുവാവുമായി യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വ്യക്തമായതോടെയാണ് പ്രതി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച്‌ കൃത്യം നടത്തിയത്. സംഭവം അറിഞ്ഞിട്ടും സുഹൃത്തിനെ രക്ഷിക്കാന്‍ അധികാരികളെ വിവരം അറിയിക്കാതിരുന്ന എട്ട് ബംഗ്ലാദേശ് സ്വദേശികള്‍ക്കെതിരെയും കേസുണ്ട്. സംഭവ ദിവസം ബംഗ്ലാദേശ് സ്വദേശി പാര്‍ലറില്‍ വന്നപ്പോള്‍ ഇന്തൊനീഷ്യന്‍ പൗരന്‍ അവിടെയുണ്ടായിരുന്നു. കാമുകിയും മറ്റു നാലു സ്ത്രീകളും തൊട്ടടുത്ത മുറിയിലും. യുവതിയുമായി പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടോ എന്ന് യുവാവ് ചോദിച്ചപ്പോള്‍ അതേ എന്ന് ഇന്തൊനീഷ്യന്‍ യുവാവ് മറുപടി നല്‍കി. ഈ സമയം അവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ പ്രതി ഇയാളെ ആക്രമിച്ചു. 

മരണം ഉറപ്പാക്കുന്നതുവരെ വെട്ടിപരുക്കേല്‍പ്പിച്ചു. തുടര്‍ന്ന്, അകത്തുണ്ടായിരുന്ന സ്ത്രീകളെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്തുള്ള ജീവനക്കാരന്‍ പാര്‍ലറില്‍ നിന്നും മോശം ഗന്ധം വന്നതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ അഞ്ചു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കച്ചവട കുതിപ്പ് കാത്ത് വ്യാപാരികള്‍ മുസഫ ഇന്‍ട്രസ്റ്റിയല്‍ ഏരിയയിലെ ഈ പാര്‍ലര്‍ പെണ്‍വാണിഭ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിനൊടുവില്‍ പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും കോടതിയില്‍ നിഷേധിച്ചു. പ്രതിയെ കൂടാതെ ഇയാളുടെ കാമുകിയെയും വിവരം പുറത്തു പറയാതിരുന്ന എട്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശികളായ സുഹൃത്തുക്കള്‍ നിരപരാധികള്‍ ആണെന്നും കൃത്യത്തെ കുറിച്ച്‌ അറിയില്ലായിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു.
 

Related Post

വിടാതെ  കോവിഡ്  വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ്

Posted by - Mar 18, 2020, 04:52 pm IST 0
വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേർ ഇറാനിലാണ്. യുഎഇൽ 12  പേർക്കും ഇറ്റലിയിൽ 5 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്.WHO യുടെ…

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി

Posted by - Dec 3, 2018, 05:37 pm IST 0
ദുബൈ: യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്റെ…

സിംബാബ്‌വെ മുൻ പ്രിന്റന്റ് റോബർട്ട് മുഗാബെ അന്തരിച്ചു

Posted by - Sep 6, 2019, 12:07 pm IST 0
സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ തന്റെ 95 ആം വയസ്സിൽ അന്തരിച്ചുവെന്ന് രാജ്യത്തെ പ്രസിഡന്റ് എമ്മേഴ്‌സൺ മംഗംഗ്വ തന്റെ ഔ ദ്യോ ഗിക ട്വിറ്റർ അക്കൗണ്ടിൽ…

റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം

Posted by - Feb 28, 2020, 03:40 pm IST 0
റോം:  റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടു. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംസാരിച്ചതിനു  പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖമായതിനാല്‍ വ്യാഴാഴ്ച…

യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 15, 2018, 09:17 pm IST 0
ജിദ്ദ (സൗദി അറേബ്യ): മലയാളി യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെയാണ് ജിദ്ദയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച…

Leave a comment