പാരീസിലെ റഫാല്‍ ആസ്ഥാനത്തുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ഓഫീസില്‍ അതിക്രമിച്ചുകടക്കാന്‍ ശ്രമം  

236 0

പാരീസ്: റഫാല്‍ വിമാന ഇടപാടിന്റെ ഭാഗമായി വ്യോമസേനയുടെ ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലുള്ള ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാന്‍ അജ്ഞാതന്റെ ശ്രമം. പാരീസിലെ സെയ്ന്റ് ക്ലൗഡ് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം നടന്നതായി വിമാന നിര്‍മ്മാതാക്കളായ ദസ്സോ തന്നെയാണ് വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ദസ്സോയില്‍ നിന്ന് 36 റഫാല്‍ യുദ്ധ വിമാനങ്ങളാണ് വ്യോമസേന വാങ്ങുന്നത്. ഇതിന്റെ ഭാഗമായ നടപടികള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രോജ്കട് മാനേജ്മെന്റ് സംഘമാണ് പാരീസിലുള്ളത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ റാങ്കിലുള്ള വ്യോമസേന ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് ഒരാള്‍ അതിക്രമിച്ചു കയറിയത്. ഓഫീസില്‍ നിന്ന് ഒന്നും നഷ്ടമായിട്ടില്ലെന്നാണ് വ്യോമസേന വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതിരോധ മന്ത്രാലയമോ ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസിയോ പ്രതികരിച്ചിട്ടില്ല.

പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ വ്യോമസേനാ ഓഫീസിലുണ്ടായ ഈ കടന്നു കയറ്റം മോഷണശ്രമമോ അല്ലെങ്കില്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ത്താനുള്ള ശ്രമമോ ആയിരിക്കാമെന്ന് സംശയിക്കുന്നതായി റഫാല്‍ യുദ്ധവിമാനത്തിന്റെ നിര്‍മ്മാതാക്കളായ ദസാള്‍ട്ടിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനം വാങ്ങാനുള്ള കരാര്‍ ഇന്ത്യയില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വ്യോമസേനയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്.

Related Post

ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് ഓർമ്മയായി 

Posted by - Mar 14, 2018, 12:35 pm IST 0
ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് ഓർമ്മയായി  ചാരുകസേരയിൽ ഇരുന്നുകൊണ്ട് ലോകത്തെഞെട്ടിച്ച സ്റ്റീഫന്‍ ഹോക്കിങ്(76) ശാസ്ത്രലോകത്തിൽനിന്നും വിടവാങ്ങി.കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ പദവി വഹിച്ചിരുന്ന ഇദ്ദേഹം ക്ഷിരപഥത്തിലെ തമോഗർത്തങ്ങളെ കുറിച്ചുള്ള…

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:57 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

ഇന്ത്യന്‍ വംശജന്റെ കൊലപാതകം: അമേരിക്കന്‍ മുന്‍ സൈനികന് ജീവപര്യന്തം തടവ്

Posted by - May 5, 2018, 09:20 am IST 0
കന്‍സാസ്: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ കൊലപ്പെടുത്തിയ കേസില്‍ അമേരിക്കന്‍ പൗരന് ജീവപര്യന്തം ശിക്ഷ വിധിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ ഏവിയേഷന്‍ എന്‍ജിനിയര്‍ ശ്രീനിവാസ കുച്ച്‌ബോട്ലയെ കൊലപ്പെടുത്തിയ കേസിലാണ് യുഎസ്…

ഗാസയില്‍ പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന

Posted by - Jun 3, 2018, 08:58 am IST 0
ഗാസ സിറ്റി: ഗാസയില്‍ ഭീകരരുടെ സാന്നിധ്യമുള്ള പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഇസ്രയേല്‍ സേന ഗാസയില്‍…

നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു

Posted by - Mar 12, 2018, 03:34 pm IST 0
നേപ്പാളിലെ ത്രിഭുവന്‍ വിമാനത്താവളത്തിൽ വിമാനം തകർന്നു ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് വന്ന വിമാനം റൺവേയിൽ നിന്നും തെന്നി മാറി തൊട്ടടുത്തുള്ള ഫുടബോൾ മൈതാനത്തേക്ക് ഇടിച്ചുകയറിയാണ് അപകടം. 76…

Leave a comment