ഐ ആം ഗോയിങ് ടു ഡൈ: ജെസ്‌നയുടെ ഫോണില്‍ നിന്നയച്ച സന്ദേശം പോലീസിന് ലഭിച്ചു

125 0

തിരുവനന്തപുരം: കോട്ടയത്ത് നിന്നും ജെസ്‌ന മരിയ ജെയിംസ് എന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കുറിച്ചുള്ള യാതൊരും സൂചനയും ലഭിച്ചിട്ടില്ല. ജെസ്‌ന അവസാനമായി അയച്ച സന്ദേശത്തിന് പിന്നാലെയാണ് ഇപ്പോള്‍ അന്വേഷണ സംഘം. ' ഐ ആം ഗോയിങ് ടു ഡൈ'(ഞാന്‍ മരിക്കാന്‍ പോകുന്നു) എന്നായിരുന്നു സുഹൃത്തിന് ജെസ്‌ന അയച്ച സന്ദേശം. സൈബര്‍ പോലീസിന് ഇത് കൈമാറി.

സന്ദേശത്തെ തുടര്‍ന്ന് രണ്ട് സാധ്യതകളാണ് പോലീസ് പരിശോധിക്കുന്നത്. ഒന്ന് എല്ലാവരെയും സന്ദേശത്തിലൂടെ തെറ്റിധരിപ്പിച്ച്‌ ജെസ്‌ന ഒളിവില്‍ പോയതായിരിക്കണം. രണ്ട് ജീവിതം അവസാനിപ്പിക്കാന്‍ ഉറച്ച ശേഷം അയച്ചതായിരിക്കണം സന്ദേശം. മറ്റാരെങ്കിലും ജെസ്‌നയുടെ ഫോണില്‍ നിന്നും സന്ദേശം അയച്ചതാണോ എന്ന കാര്യവും പരിശോധിച്ച്‌ വരുന്നുണ്ട്. ജെസ്‌നയെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Post

ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു

Posted by - Dec 16, 2018, 08:36 am IST 0
എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പൊലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. പെണ്‍ വേഷം മാറ്റി വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുരക്ഷ ആവശ്യപ്പെട്ട്…

രാഹുല്‍ ഈശ്വറിനെ പോലീസ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Posted by - Dec 17, 2018, 09:09 pm IST 0
പത്തനംതിട്ട: ഹിന്ദുമഹാസഭയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 14 ദിവസത്തേക്കാണ്…

ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted by - Nov 28, 2018, 12:51 pm IST 0
തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡി.ജി.പി. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. സസ്പെന്‍ഷനിലായ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജോക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍…

266.65 കോടി രൂപക്ക്  ജിഎസ്ബി മണ്ഡൽ ഇൻഷ്വർ ചെയ്‌തു 

Posted by - Sep 1, 2019, 07:25 pm IST 0
കെ.എ.വിശ്വനാഥൻ മുംബൈ : കിംഗ് സർക്കിളിലെ ഗൗഡ  സരസ്വത് ബ്രാഹ്മണ (ജിഎസ്ബി) സേവാ മണ്ഡലിന്ടെ ഗണപതി പന്തലിന്  ഈ വർഷം 266.65 കോടി രൂപ ഇൻഷുറൻസ് പരിരക്ഷ…

മലയോരത്തും സംഘര്‍ഷസാധ്യത ; ഇരിട്ടിയില്‍ കര്‍ശന പരിശോധന

Posted by - Jan 5, 2019, 11:02 am IST 0
ഇരിട്ടി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് ഇരിട്ടി പൊലീസ് സര്‍ക്കിള്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ആയുധങ്ങള്‍ക്കും ബോംബുകള്‍ക്കുമായാണ് പരിശേധന…

Leave a comment